Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണിനെന്തിന് സിക്സ് പായ്ക്ക്?

Six Pack

ഹോളിവുഡ് നടിമാരുടെ ബോഡി സ്റ്റൈൽ ശ്രദ്ധിച്ചിട്ടുണ്ടോ? അമ്പതുകളിലും അറുപതുകളിലും തുടങ്ങി ഇന്നത്തെ ഹോളിവുഡ് സുന്ദരിമാരെ വരെ എടുത്തു നോക്കിയാൽ കാണാം എല്ലാവർക്കും ഒരേ ബോഡി ഷേയ്പ് ആയിരിക്കും. ഒതുക്കം ചേർന്ന അരക്കെട്ടുകളും വയറുകളും കുഞ്ഞു മസിലുകളുമായി ശരിക്കും സ്ലിം ബ്യൂട്ടി തന്നെയായിരിക്കും അവർ. പക്ഷേ, ഇപ്പോ മെലിയുന്നതിനേക്കാൾ ആവേശം സിക്സ് പായ്ക്ക് സ്വന്തമാക്കാനാണത്രേ! അല്ലാ പെണ്ണുങ്ങൾക്കെന്തിനാ സിക്സ് പായ്ക്ക് എന്നു തോന്നുന്നുണ്ടല്ലേ? ബോഡി ഷേയ്പ്പിന്റെ കാര്യത്തിൽ കരുതലുള്ള പെണ്ണുങ്ങള്‍ ഇപ്പോൾ സിക്സ് പായ്ക്കിനു വേണ്ടിയും പെടാപ്പാട് പെടുന്നതെന്തിന്?

ഇന്ന് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെക്കപ്പെടുന്ന മിക്ക ഹോളിവുഡ് സ്ത്രീകളുടെയും പ്രൊഫൈൽ എടുത്താൽ കാണുന്നത് സിക്സ് പായ്ക്കിനു പെടാപ്പാടു പെടുന്ന കാഴ്ചകളാണ്. Chloe Madeley, കെയ്റ്റ് ഹുഡ്സൺ, എല്ലീ ഗൗൾഡിങ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെല്ലാം അടിക്കടി കൊത്തിവച്ചതുപോലുള്ള വയറിന്റെ ഫോട്ടോകളുമായി പ്രത്യക്ഷപ്പെടുന്നവരാണ്. സിക്സ് പായ്ക്കിന്റെ ഏറ്റവും മുതിർന്ന ഉടമ ബ്രിട്ടനിലെ ടിവി അവതാരികയായ 48കാരി ഡാവിന മെക്കാൾ ആണ്. എന്തുകൊണ്ടായിരിക്കും മുപ്പതിൽ താഴെയുള്ള സ്ത്രീകൾ സിക്സ് പായ്ക്കിനുടമകള്‍ ആകുവാൻ കാത്തിരിക്കുന്നത്?

തെറാപ്പിസ്റ്റായി മരിസീ പീർ ഇതിനു നൽകുന്ന ഉത്തരം, ദൃഡയും താൻ പുരുഷന്മാർക്ക് തുല്യയുമാണെന്ന് തോന്നുവാനാണ് സ്ത്രീകൾ സിക്സ് പായ്ക്കിനു വേണ്ടി പായുന്നതെന്നാണ്. തങ്ങള്‍ അബലകളാണെന്ന് കാഴ്ച്ചയിൽ തോന്നിക്കാതിരിക്കലാണ് പ്രധാന ലക്ഷ്യം. പുരുഷനു സാധിക്കുന്ന കാര്യം തനിക്കും സാധിക്കുമെന്നു കാണിച്ചു കൊടുക്കാനാണ് പലരും സിക്സ് പായ്ക്ക് സുന്ദരികളാകുന്നത്. ഞങ്ങൾ നിങ്ങളേക്കാൾ ഒട്ടും പുറകിലല്ല പുരുഷന്മാരെ എന്നു പറയിപ്പിക്കണം. സോഷ്യൽ മീഡിയയും പുത്തൻ ട്രെൻഡിനു പരമാവധി പ്രചാരണം നൽകുന്നുണ്ട്. പക്ഷേ പ്രശ്നം എന്തെന്നാൽ ശരിയായ പരിശീലനങ്ങളോ ഡയറ്റിങ്ങോ അല്ലാതെ സിക്സ് പാക്കുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഒട്ടും സ്വീകാര്യമല്ല. സിക്സ് പായ്ക്കിനു വേണ്ടി മണിക്കൂറുകൾ ഡയറ്റിങിനും വ്യായാമത്തിനുമായി ചിലവഴിക്കുന്നതും ആരോഗ്യം കളയുകയേയുള്ളു. പലരും അരക്കെട്ടുകളും മാറിടങ്ങളും ഒതുക്കുള്ളതാക്കാൻ അനാവശ്യ സർജറികൾ ചെയ്യുകയും മരുന്നുകൾ കഴിയ്ക്കുകയും ചെയ്യുന്നു.

ഉറച്ച മസിലുകളൾ വേണമെന്ന് ആവശ്യപ്പെട്ടാണ് ഭൂരിഭാഗം പെൺകുട്ടികളും വരുന്നതെന്ന് പേഴ്സണൽ ട്രെയിനറായ കാരെൻ പറയുന്നു. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ഹോർമോൺ ബാലൻസ്ഡ് ആയതുകൊണ്ട് സിക്സ് പാക്ക് എളുപ്പം നേടാം. പക്ഷേ ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ മസില്‍ ശരീരം ആണെന്നു കരുതി ആരോഗ്യകരമാണെന്നു ധരിച്ചിരിക്കുകയേ വേണ്ട. സ്ത്രീയുടെ സ്വാഭാവിക ശരീരത്തിൽ നിന്നും മാറ്റം വരുത്തി പുരുഷന്മാരുടേതിനു സമാനമാക്കുമ്പോൾ തീർച്ചയായും സ്ത്രീ ശരീരം അതിനോട് നെഗറ്റീവായി പ്രതികരിക്കും. ഒരു സ്ത്രീയുടെ ശരീരം ഒരിക്കലും യഥാർഥ സിക്സ് പായ്ക്കിലേക്ക് എത്തുകയില്ലെന്നും പറയുന്നു കാരെൻ .