Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങാൻ ഫോൺ എനിക്കരികിൽ വേണം..

Sleeping with smartphone

സുഹൃത്തുക്കളോ‌ട് സൊല്ലാനും ഗെയിം കളിക്കാനും മാത്രമല്ല, എന്തിനും ഏതിനും ഇപ്പോൾ സ്മാർട് ഫോൺ വേണമെന്നതാണ് അവസ്ഥ. സ്മാർട് ഫോൺ ഇല്ലാതെ ഉണ്ണാനും ഉറങ്ങാനും പറ്റില്ല എന്നതുവരെ എത്തി കാര്യങ്ങൾ. ഇതിൽ മുമ്പിൽ നിൽക്കുന്നതാകട്ടെ ഇന്ത്യക്കാരും. ഇന്ത്യയിലെ 74 ശതമാനം പേർ ഉറങ്ങുമ്പോഴും സ്മാർട് ഫോൺ കയ്യിൽ സൂക്ഷിക്കുന്നതായി അടുത്തിടെ നടത്തിയ സർവെ വ്യക്തമാക്കുന്നു. 41 ശതമാനം പേര്‍ വാഷ്റൂമിലും ഫോൺ ഉപയോഗിക്കുന്നു.

രാജ്യത്ത് 35 ശതമാനം പേർക്ക് സെക്സിനേക്കാൾ താത്പര്യം സ്മാർട് ഫോണിനോടാണെന്നും സർവെ വ്യാക്തമാക്കുന്നു. ആഗോളതലത്തി‍ൽ ഇത് 22 ശതമാനമാണ്. ഏഴ് രാജ്യങ്ങളിലാണ് സർവെ നടത്തിയത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. എഴുപത് ശതമാനം പേർ. ഏഴായിരത്തിലധികം സ്മാർട് ഫോൺ ഉപയോക്താക്കളാണ് ഈ ഓൺലൈൻ സർവ്വെയിൽ പങ്കെടുത്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.