Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറീന വഹാബ് എന്റെ ഫേവറേറ്റ് സ്റ്റൈൽ സ്റ്റാർ

christina ക്രിസ്റ്റീന റോസ്

നല്ല ഉടുപ്പിട്ട പെൺകുട്ടികളുടെ ചിത്രങ്ങൾ വരയ്ക്കലായിരുന്നു ചെറുപ്പത്തിൽ ക്രിസ്റ്റീന റോസ് എന്ന പെൺകുട്ടിയുടെ വിനോദം. ആ ചിത്രങ്ങളുടെ മിഴിവിലും സ്റ്റൈലിലും കണ്ണുടക്കിപോയ സുഹൃത്തുക്കളും വീട്ടുകാരും ഫാഷൻ ഡിസൈനിങ്ങിൽ കുട്ടി തിളങ്ങുമെന്നുറപ്പിച്ചു. കൂട്ടുകാരെല്ലാം ബിഎ, ബിഎസ‌് സി, സിഎ ഓപ്ഷൻസ് തിരഞ്ഞെടുത്തപ്പോഴെയ്ക്കും ക്രിസ്റ്റീന ബിഎസ്‌സി ഫാഷൻ ടെക്നോളജി പഠിക്കാൻ കോയമ്പത്തൂർക്ക് വണ്ടി കയറി. ഫാഷൻ ഡിസൈനിങ് എന്നാൽ ഡ്രസ് ഡിസൈനിങ് മാത്രമാണെന്നായിരുന്നു ക്രിസ്റ്റിയുടെ ധാരണ. ഒരായിരം സാധ്യതകളുടെ ലോകമാണ് ഫാഷൻ എന്നതിരിച്ചറിവുമായി കൊച്ചിയിൽ മടങ്ങിയെത്തി ആരുടെയും സഹായിയായി ഒതുങ്ങിക്കൂടാതെ സ്വതന്ത്രമായൊരു ലോകം നേടിയെടുക്കാനും സാധിച്ചു. ഫ്രീലാൻസ് ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റായി തിളങ്ങുന്ന ക്രിസ്റ്റി- സ്റ്റൈലിങ് വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ...

സ്റ്റൈൽ എൻട്രി

ആറുവർഷമായി ഡിസൈനിങ് -സ്റ്റൈലിങ് ചെയ്യുന്നു. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാഷൻ ടെക്നോളജി ആൻഡ് കോസ്റ്റ്യൂം ഡിസൈനിങ് കോഴ്സ് കഴിഞ്ഞ് കൊച്ചിയിലെ ലീഡിങ് മോഡൽ ഏജൻസിയിൽ സ്റ്റൈലിസ്റ്റായി ഒരു വർഷം ജോലി ചെയ്തു. പിന്നെ സ്റ്റൈലിങ് ഫ്രീലാൻസായി തുടങ്ങി. പ്രമുഖ കമ്പനികളുടെ പരസ്യങ്ങളിൽ വർക്ക് ചെയ്യുന്നുണ്ട്. ഫ്രീലാൻസിങ്ങിന് ഒരുപാട് ഗുണങ്ങളുണ്ട്. ഒരു കമ്പനിയിൽ തന്നെ വർക്ക് ചെയ്യണ്ട. എനിക്ക് "സ്റ്റൈലിങ്" - ജോലി എന്നതിനേക്കാൾ ജീവിതചര്യകൂടിയാണ്. എല്ലാദിവസവും ഒരേപോലെയുള്ള ജോലിയല്ലിത്. ഒരു പാട് വർക്കുകൾ ഒന്നിച്ച് ഏറ്റെടുക്കാറില്ല. ഒരു വർക്ക് അത് ചെറുതായാലും വലുതായാലും 100 ശതമാനം ആത്മാർത്ഥതയോടെ പൂർത്തിയാക്കുന്നതാണ് താത്പര്യം.

christina-6 ക്രിസ്റ്റീന സ്റ്റൈൽ ചെയ്ത മോഡലുകൾ

ഫാഷൻകാരിയാണോ...എനിക്കൊരു ഡ്രസ് തയ്ച്ച് തരണേ...?

ഫാഷൻ ഇൻടസ്ട്രിയെക്കുറിച്ചുള്ളൊരു തെറ്റിദ്ധാരണയുണ്ട്, ഫാഷൻ സ്റ്റൈലിസ്റ്റാണെന്ന് പറയുമ്പോഴേ ആളുകളുടെ ആദ്യപ്രതികരണം...ഓ..ഡിസൈനറാണല്ലേ...എനിക്കൊരു ഡ്രസ് തയ്ച്ച് തരണേ എന്നാണ്. ഈ മേഖലയിലുള്ള കൂടുതൽ പേരും ഡ്രസ് തയ്ക്കുന്നവരല്ല എന്നതാണ് സത്യം. ഫാഷൻ എന്ന ലോകത്തിലുള്ള സാധ്യതകൾ അനവധിയാണ്, ഡ്രസ് തയ്ക്കുക എന്നതിലും അപ്പുറം മർച്ചന്റൈസിങ്, മാർക്കറ്റിങ്, പിആർ, ഫാഷൻ ജേർണലിസ്റ്റ്, ഡിസൈനിങ്, സ്റ്റൈലിസ്റ്റ് എന്നിങ്ങനെ ഒരു പാട് കരിയർ സാധ്യതകൾ ഫാഷൻ ലോകത്തുണ്ട്. ഒരു ചെറിയ സ്കെച്ച് പോലും വരയ്ക്കാൻ അറിയില്ലാത്തവർക്കും, ജീവിതത്തിൽ ഒരിക്കലും ഒരു ബട്ടൻ പോലും തനിയെ തയ്ച്ച് പിടിപ്പിക്കാത്തവർക്കും ഈ മേഖലയിൽ അവസരങ്ങളുണ്ട്.

സ്റ്റൈലിങ് ക്ലിക്ക്സ്

ഫാഷൻ സ്റ്റൈലിങ് എന്നത് ഒരാളുടെ വിജയമല്ല. ഒരു കൂട്ടം ആളുകളുടെ ഒരിമിച്ചുള്ള ജോലിയാണിത്. ഫൊട്ടോഗ്രാഫേഴ്സ്,ക്രിയേറ്റിവ് ഡയറക്ടേഴ്സ്, ഫാഷൻ ഡിസൈനർ,സ്റ്റൈലിസ്റ്റ്,മെയ്ക്കപ് ആർട്ടിസ്റ്റ്,ഹെയർ സ്റ്റൈലിസ്റ്റ് ...എന്നിവരൊക്കെ ചേർന്ന കൂട്ടായ്മയുണ്ട് ഓരോ ഷൂട്ടിലും. പ്രിൻറ് ഷൂട്ട്, ടിവി പരസ്യങ്ങൾ, സെലിബ്രിറ്റി, കാറ്റലോഗ് എന്നിവയ്ക്കൊക്കെ വേണ്ടി സ്റ്റൈലിങ് ചെയ്യാറുണ്ട്.

christina-2 ക്രിസ്റ്റീന സ്റ്റൈൽ ചെയ്ത മോഡലുകൾ

ഗ്ലാമർ കണ്ട് എടുത്ത് ചാടല്ലേ...

ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ മനസിലാക്കേണ്ട ഏറ്റവും പ്രധാനകാര്യം ഗ്ലിറ്റ്സ് ആൻഡ് ഗ്ലാമർ എന്നതിനും അപ്പുറം ഇതിന്റെയൊക്കെ പിന്നിൽ ഒരുപാട് കഠിനാധ്വാനം, സമ്മർദ്ദം, കണ്ണീർ...എല്ലാം ഉണ്ട്. പ്രത്യേകിച്ച് ഫ്രീലാൻസിങ് നോക്കുമ്പോൾ എല്ലാ സമ്മർദ്ദങ്ങളും ഒറ്റയ്ക്ക് നേരിടേണ്ടി വരും. അതുകൊണ്ട് പുറമെയുള്ള ഗ്ലാമർ കണ്ട് ഇതിലേയ്ക്ക് എടുത്തു ചാടിയതുകൊണ്ട് പ്രത്യേകിച്ച് നേട്ടം കിട്ടില്ല.

സ്റ്റൈൽ ടിപ്

ആത്മവിശ്വാസത്തോടെ നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കണം. മനസിന് സന്തോഷം തരുന്നതായിരിക്കണം നിങ്ങളുടെ സിംപിൾ സ്റ്റൈൽ.

christina-4 ക്രിസ്റ്റീന സ്റ്റൈൽ ചെയ്ത മോഡലുകൾ

ട്രെൻഡ് സെറ്റർ/ ഇപ്പോൾ ഇഷ്ടപ്പെടുന്ന ട്രെൻഡ്സ്

ടെക്നിക്കലി അപ്ഡേറ്റ് ആയിരിക്കും. ഏതെങ്കിലും ഒരു പ്രത്യേക ശൈലി അനുകരിക്കുന്നതിൽ കാര്യമില്ല.ഇപ്പോഴത്തെ ട്രെൻഡുകളിൽ ഏറെയിഷ്ടം ക്രോപ് ടോപ്പാണ്. മിക്സ് ആൻഡ് മാച്ചിനുള്ള ഒരുപാട് സാധ്യതകൾ ക്രോപ് ടോപ്പുകൾക്കുണ്ട്. പെൻസിൽ സ്കർട്ട്,പലാസോ,ബാൾസ്കർട്ട്,ലഹൻഗ,സാരി എന്നിവയ്ക്കെല്ലാമൊപ്പം ക്രോപ്പ് ടോപ്പ് സ്റ്റൈലാക്കാം. ആക്സസറീസിന്റെ കാര്യത്തിൽ ഹാഫ് മൂൺ ബാഗ്സ് വിത്ത് ലോങ് ഷോൾടർ സ്ട്രാപ്പാണ് ഇഷ്ടം. ഹാഫ് മൂൺ ബാഗ്സ് കാഷ്യൽ വെയറാണ്.

സ്റ്റൈൽ സ്റ്റാർ

സ്വന്തം വർക്ക് ടെലിവിഷനിലും മറ്റും കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പാർവ്വതി ഓമനക്കുട്ടനെയും,സെറീന വഹാബിനെയും സ്റ്റൈൽ ചെയ്തതാണ് കരിയറിലെ ഏറ്റവും നല്ല അനുഭവം.

christina-5 ക്രിസ്റ്റീന സറീന വഹാബിനൊപ്പം

ഇഷ്ടപ്പെട്ട ഡിസൈനർ

പരമ്പരാഗത വേഷങ്ങളിൽ മോഡേൺ കരവിരുതു കൊണ്ടു വരുന്ന സബ്യസാചി മുഖർജിയാണ് ഇഷ്ടപ്പെട്ട ഡിസൈനർ. അദ്ദേഹത്തിന്റെ ഹാൻഡ് എബ്രോഡറീസും,കളർ പാറ്റേണും,സ്റ്റൈലിങും ഏറെ ഇഷ്ടമാണ്.

Your Rating: