Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബയോഡേറ്റയിൽ വീണു, യുവാവിന് ഉടനടി ജോലി!!!

sumugh1 സുമുഖ് മേത്ത

ഇന്നത്തെക്കാലത്ത് ഒരു ജോലി കിട്ടുക എന്നൊക്കെ പറഞ്ഞാൽ അല്പം പാടുള്ള കാര്യം തന്നെയാണ്. നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങിയാൽ മാത്രം കാര്യമില്ല, പിന്നെയുമുണ്ട് നൂറ് കടമ്പകൾ. വിദ്യാഭാസം കഴിഞ്ഞാല്‍ പിന്നെ ജോലിക്കുള്ള നെട്ടോട്ടമായി. അതിന്റെ ആദ്യപടി നല്ലൊരു ബയോഡാറ്റാ തയ്യാറാക്കുകയാണ്. ബയോഡാറ്റാ അഥവാ റെസ്യൂമെ തയ്യാറാക്കുമ്പോൾ രണ്ട് പേജിൽ നമ്മുടെ യോഗ്യതകളും, കഴിവുകളും, വ്യക്തിപരമായ കാര്യങ്ങളുമൊക്കെ നല്ല വൃത്തിയിൽ അടുക്കി അവതരിപ്പിക്കും അല്ലേ? 

sumugh6

പാലിക്കേണ്ട സർവ മര്യാദകളും അനുസരിച്ചാവും എല്ലാവരും ബയോഡാറ്റാ തയ്യാറാക്കുക. ഒന്നും കൂടാനോ കുറയാനോ ഇടവരാതെ അളന്ന് മുറിച്ച് തയ്യാറാക്കിയ  ബയോഡാറ്റകളായിരിക്കും നമ്മളിതുവരെ കണ്ടിരിക്കുന്നത്. എന്നാൽ ബയോഡാറ്റാ തയ്യാറാക്കലിന്റെ പാരമ്പര്യ വഴികളിൽ നിന്നും മാറി പുതിയൊരു വഴി വെട്ടിയിരിക്കുകയാണ് സുമുഖ് മേത്ത എന്ന യുവാവ്.

sumugh2

എല്ലാവർക്കും കാണും ഓരോ പ്രത്യേക കഴിവുകൾ, പക്ഷേ അവ എങ്ങനെ ഒരു ബയോഡാറ്റയിൽ അവതരിപ്പിക്കും എന്നനുസരിച്ചാണ് ഒരാളുടെ വിജയമിരിക്കുന്നത്. രണ്ട് പേജിൽ എല്ലാം നിരത്തി വയ്ക്കുന്നതിനു പകരം, സുമുഖ് മേത്ത ചെയ്തതെന്താണെന്നോ?  തന്നെക്കുറിച്ചുള്ളതെല്ലാം ഉൾക്കൊള്ളിച്ച് 20 പേജുള്ള ഒരു മാഗസിൻ തന്നെയാക്കിയെടുത്തു ബയോഡാറ്റ.

sumugh4

രാജ്യാന്തര മാഗസിനായ ജെന്റിൽമാന്‍സ് ക്വാട്ടേർലി എന്ന മാഗസിനിലേയ്ക്കു വേണ്ടിയാണ് സുമുഖ് മേത്ത ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.  കണ്ടന്റ് റൈറ്റേഴ്സിന്റേയും ഗ്രാഫിക്ക് ഡിസൈനറുമാരുടേയും സഹായത്തോടെയാണ് സുമുഖ് ഇത് തയ്യാറാക്കിയത്. മൂന്ന് ആഴ്ചയെടുത്തു ഇത് പൂർത്തിയാകാന്‍.

sumugh5

ജെന്റിൽമാന്‍സ് ക്വാട്ടേർലിയുടെ എഡിറ്റർ ഇൻ ചീഫിന് സുമുഖിന്റെ മാഗസിൻ ബയോഡാറ്റാ ക്ഷ പിടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ. ഇൻറർവ്യൂ പോലുമില്ലാതല്ലേ ജെന്റിൽമാന്‍സ് ക്വാട്ടേർലിയുടെ ലണ്ടൻ ഓഫീസിൽ സുമുഖിന് ജോലി കിട്ടിയത്.

sumugh7

സുമുഖ് യുവർ പിച്ച് എന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു. പുതുമയുള്ളതും ക്രിയേറ്റീവമായ ബയോഡാറ്റാ തയ്യാറാക്കുന്നതിന് ആളുകളെ സഹായിക്കുകയാണ് ഈ സ്ഥാപനത്തിലൂടെ സുമുഖ്.  ഇന്നത്തെ ഈ മത്സരങ്ങളുടെ കാലത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്തിട്ടേ കാര്യമുളളൂവെന്ന് സുമുഖിന്റെ അനുഭവം എടുത്തുപറയുന്നു. 

sumugh3

മാഗസിൻ രൂപത്തിലുള്ള ഇതിൽ കവർ പേജ്, ഇന്‍ഡക്സ് പേജ്, എഡിറ്റേഴ്സ് ലെറ്റർ മുതൽ പുറം പേജ് വരെ മനോഹരമായ, പുതിമയാർന്ന ഈ ബയോഡാറ്റ ഒന്നു കണ്ടുനോക്കൂ.