Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുടെയും മനസിലുള്ളത് കണ്ടുപിടിക്കാം, 7 സൂത്രങ്ങൾ

Mind Reading

മറ്റുള്ളവരുടെ മനസു വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ? ചിലരുടെയെങ്കിലും കണ്ണുകളിൽ നിന്നും ശരീരഭാഷയിൽ നിന്നും അയാൾ വിചാരിക്കുന്നത് എന്താണെന്നു മനസിലാക്കാൻ കഴിയാറുണ്ട്. സൈക്കോളജിയിൽപ്പോലും മറ്റുള്ളവരുടെ മനസു മനസിലാക്കാൻ പൂർണ്ണമായുള്ള വഴികളൊന്നും പ്രതിപാദിക്കുന്നില്ല. പക്ഷേ ചിലർ ഇക്കാര്യത്തിൽ വളരെ മിടുക്കരാണ്. എളുപ്പത്തിൽ മറ്റുള്ളവരെ മനസിലാക്കാനും അതിനനുസരിച്ച് പെരുമാറാനും ചിലർക്കു കഴിയും. അതെങ്ങനെയെന്നല്ലേ.. അതിനുള്ള 7 വഴികൾ ഇതാ...

1)നോൺ വെർബൽ ആയ എക്സ്പ്രഷൻസ്

ഇവിടെ മറ്റുള്ളവരുടെ മനസു വായിക്കുന്നത് അവർ പറയുന്ന വാക്കുകളിൽ കൂടിയല്ല, മറിച്ച് അവരുടെ മുഖഭാവങ്ങൾ, സംസാരത്തിന്റെ ടോൺ, സ്പർശനത്തിന്റെ രീതി, കയ്യക്ഷരത്തിന്റെ സ്വഭാവം എന്നിവ വച്ചാണ്. കുട്ടികളിലാണെങ്കിൽ അവരുടെ മുഖഭാവങ്ങളിൽ നിന്നുതന്നെ എളുപ്പത്തിൽ പ്രകടമാകും അവരുടെ മാനസികനില എന്താണെന്ന്. അതിൽത്തന്നെയും അമ്മമാരാണ് നോണ്‍വെർബല്‍ കമ്മ്യൂണിക്ക‌േഷൻ വഴി മക്കളെ മനസിലാക്കുന്നതിൽ മുമ്പിൽ.

2) മിറർ ടെക്നിക്ക്

ഇവിടെ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ആരുടെ മനസാണോ അറിയാൻ താൽപര്യപ്പെടുന്നത് ആ വ്യക്തി നിങ്ങളോട് മനസു തുറക്കുന്നില്ലെങ്കിൽ അയാളുടെ സ്വഭാവം അതേപടി പകർത്തുക എന്നതാണ്. അഥവാ ആ വ്യക്തിയുടെ ശരീരഭാഷയും സ്വഭാവവും പകർത്തി അയാളോട് താദാത്മ്യം പ്രകടിപ്പിക്കുക. അപ്പോൾ നിങ്ങൾ മനസിലാക്കണമെന്നു വിചാരിക്കുന്നയാൾ സ്വയം നിങ്ങളോട് മനസു തുറക്കാൻ തയ്യാറാകും.

3) സ്റ്റഡി ദ കോൺടെക്സ്റ്റ്

ആംഗ്യങ്ങളിൽ നിന്നു ഒരു പരി​ധിവരെ മനസു വായിക്കാനാകും. ഇതിന് ഏറ്റവും ഉദാഹരണം ദമ്പതികളാണ്. ഭാര്യമാരിലേറെയും സാഹചര്യങ്ങൾക്കനുസരിച്ച് കണ്ണുകളിലൂടെ ഭർത്താക്കന്മാരോട് ആശയവിനിമയം നടത്തുന്നവരാണ്. പെട്ടെന്നു കണ്ണുകൾ വലുതാക്കി ഭർത്താവിനെ നോക്കുകയാണെങ്കിൽ അത് നേരത്തെ പറയാൻ മറന്ന എന്തോ കാര്യം പറയാൻ പോവുകയാകാം. ഇനി ഭർത്താവു തന്നിൽ നിന്ന് എന്തെങ്കിലും മറച്ചുവച്ച കാര്യം സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ അവരിലാരെങ്കിലും പറഞ്ഞാല്‍ ഭാര്യയുടെ മുഖഭാവത്തിൽ നിന്നും അവൾ ഞെട്ടലിലാണെന്നു മനസിലാക്കാം.

4) ഗസ് ഗെയിം

നിങ്ങൾ മനസിലാക്കാൻ ആഗ്രഹിക്കുന്നയാൾ കാര്യങ്ങൾ മറച്ചു വയ്ക്കുകയാണെന്നു തോന്നിയാൽ അയാൾ എന്തൊക്കെയാകും ആലോചിക്കുകയെന്ന് നിങ്ങൾക്ക് ഊഹിക്കാം. അവർ വിചാരിക്കുന്ന കാര്യങ്ങൾ തന്നെ നിങ്ങൾ ഊഹിച്ചെടുത്തുവെന്ന് ആ വ്യക്തി മനസിലാക്കിയാൽ ഉടൻ ശരീരഭാഷ മാറ്റാനിടയുണ്ട്. ഇനി ആ വ്യക്തിയിൽ നിന്നുതന്നെ നിങ്ങൾക്ക് കാര്യം തുറന്ന് അറിയണമെന്നുണ്ടെങ്കിൽ അയാളോട് അക്കാര്യത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കുക. വൈകാതെ അവർ തുറന്നുപറയും.

5) മസിലുകൾ പറയട്ടെ സത്യം

മുഖഭാവങ്ങൾ വഴി മാത്രമല്ല മസിലുകളും ഇനി മറ്റുള്ളവരുടെ മനസു മനസിലാക്കിത്തരും. സാധാരണയായി റിലാക്സ്ഡ് ആയി കാണുന്ന ഒരു വ്യക്തി പെട്ടെന്ന് അമിത ടെന്‍ഷനിലായാൽ അക്കാര്യം ബോഡി മസിലുകളിൽ നിന്നും വ്യക്തമാകും. ഗസ് ചെയ്ത് ആ വ്യക്തിയുടെ മനസിലുള്ളത് പറയുന്നതിനൊപ്പം അയാളുടെ പുറം മസിലുകളിൽ അമർത്തിനോക്കാം. അതല്ലെങ്കില്‍ ഗസിങ് ഗെയിമിനിടയിൽത്തന്നെ കൈകളിൽ പിടിക്കാം. ഊഹം ശരിയായി പറയുന്നതോടെ അവരുടെ മസിലുകള്‍ മുറുകുന്നതു കാണാം.

6) ടെലിപ്പതി‌‌

പഞ്ചേന്ത്രിയങ്ങളുടെയൊന്നും സഹായമില്ലാതെ ചിന്തകൾ വായിച്ചെടുക്കുന്നതാണ് ടെലിപ്പതി. ഇവിടെ ചിന്തകൾ അയക്കുന്നയാൾക്ക് അക്കാര്യം തോന്നുന്നതെപ്പോഴാണോ അപ്പോള്‍ തന്നെ റിസീവറിനും അക്കാര്യം പിടികിട്ടും. അടുത്തിടെ ഒരാളുടെ തലച്ചോറിൽ നിന്ന് മറ്റൊരാളുടെ തലച്ചോറിലേക്ക് ടെലിപ്പതി സന്ദേശങ്ങളയക്കുന്നതിൽ വിജയം കണ്ടതായി ഗവേഷകർ വ്യക്തമാക്കിയിരുന്നു.

7) നുണയന്മാരെ കണ്ടെത്താം

നമ്മുടെയെല്ലാം വിചാരം നുണ പറയുന്നനവരെ നമുക്ക് എളുപ്പം കണ്ടെത്താനാവും എന്നാണ്. എന്നാൽ നുണ തെളിയിക്കാൻ വളരെ കുറച്ചുപേര്‍ക്കു മാത്രമേ മിടുക്കുണ്ടാകൂ. സാധാരണയായി കണ്ണുകള്‍ നോക്കി സംസാരിക്കാത്തവരെയാണ് നാം നുണയന്മാരായി കണക്കാക്കാറുള്ളത്. എന്നാൽ സത്യം പറയുന്നവരേക്കാൾ നന്നായി നുണ പറയുന്നവർ കണ്ണുകളിൽ നോക്കി വിശ്വാസം നേടിയെടുക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതിനാൽ കണ്ണുകളിൽ മാത്രം നോക്കി കാര്യം സമർത്ഥിച്ചെടുക്കുന്നരെ ഒന്നു സൂക്ഷിക്കാം.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.