Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാളുകളും കൈക്കോടാലിയും കവിളിലൂടെ തുളച്ചിറക്കി ഒരാചാരം !

thai-fest തായ് വെജിറ്റേറിയൻ ഫെസ്റ്റിൽ നിന്നും

പച്ചമാംസത്തിലൂടെ ഇരുമ്പു കയറുമ്പോൾ ഉള്ള വേദന അതനുഭവിച്ചിട്ടുള്ളവരോടു തന്നെ ചോദിക്കണം. ജീവിതത്തിനും നരകത്തിനും ഇടയിൽ അകപ്പെട്ട അവസ്ഥ. എന്നാൽ ആചാരങ്ങളുടെ ഭാഗമായി ഇത്തരത്തിൽ ശരീരത്തിലൂടെ ഇരുമ്പ് ആയുധങ്ങൾ കടത്തേണ്ടി വന്നാലോ? നമ്മൾ ആദ്യം ഒന്ന് ഭയക്കും, പിന്നെ നിവൃത്തിയില്ലെങ്കിൽ പാതി മനസ്സോടെ അങ്ങു ചെയ്യും. എന്നാൽ തായ് ജനത  അങ്ങനെയല്ല. തായ് വെജിറ്റേറിയൻ ഫെസ്റ്റിന്റെ ഭാഗമായി ഇവർ ചെയ്യുന്നതെന്തെന്നോ? കവിളിലൂടെ വാളുകളും കൈക്കോടാലിയും മറ്റ് ആയുധങ്ങളും തുളച്ചിറക്കുക. 

നമ്മുടെ നാട്ടിൽ കവിളിൽ ശൂലം തറക്കുന്ന ആചാരം കണ്ടിട്ടില്ലേ ? അതിന്റെ കുറച്ചുകൂടി കൂടിയ തലം. തായ് ആചാരപ്രകാരമുള്ള ഈ ഉത്സവം നടക്കുന്ന ഒരാഴ്ചക്കാലം സൗത്ത് ഈസ്‌റ്റ് ഏഷ്യയിലെ ചൈനക്കാർ ഉൾപ്പെടെയുള്ളവർ പൂർണമായും സസ്യാഹാരികളാകുന്നു. ഫ്യൂന്കെട് പ്രവിശ്യയിലാണ് ആചാരങ്ങൾ നടക്കുന്നത്. 

വളരെ വ്യത്യസ്തമായി നാട്ടാചാരപ്രകാരം വസ്ത്രം ധരിച്ചെത്തുന്ന ആളുകൾ വാദ്യമേള ഘോഷങ്ങളോടെയാണ് ക്ഷേത്രാങ്കണത്തിൽ എത്തുക. ഒപ്പം മൂർച്ചയേറിയ ആയുധങ്ങളും ഉണ്ടാകും. കൈക്കോടാലി, വാളുകൾ, വലുപ്പമേറിയ സൂചികൾ തുടങ്ങിയവ കവിളിലൂടെയാണ് കുത്തിയിറക്കുക. ഇത്തരത്തിൽ ഉണ്ടാക്കിയ മുറിവിലൂടെ നിറമുള്ള നൂലുകൾ കോർത്തിറക്കുന്നതും സ്വാഭാവികം. കവിളുകളാണ് പ്രധാനമെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ മുറിവുണ്ടാക്കുന്നവർ ധാരാളം.

ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് ഫ്യൂന്കെട്. വിനോദസഞ്ചാരത്തിനായി വരുന്നവരാണ് ഇവിടെ അധികവും. അതിനിടയിൽ ഇത്തരമൊരു ആചാരം ആരെയും അത്ഭുതപ്പെടുത്തും. 1825 മുതൽ പ്രചാരത്തിലിരുന്ന ആചാരമാണിത്. ഇടക്കാലത്തേക്കെങ്കിലും വെജിറ്റേറിയനിസം തിരികെ കൊണ്ടു വരുന്നതിന് ഈ ചടങ്ങുകൾ കാരണമാകുന്നു. മൽസ്യ മാംസാദികൾ വർജ്ജിച്ചു ശരീരത്തെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങുകൾ നടത്തുന്നത്. ആഘോഷം 9 ദിവസം നീണ്ടു നിൽക്കും.  

Your Rating: