Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണ്ണനഗ്നരായി ഫുഡ് അടിക്കാനൊരിടം, വെറൈറ്റി തന്നെ!!!

The Bunyadi Representative Image

പൊതുവെ ഒരു ഹോട്ടൽ  തുറന്നു കഴിഞ്ഞ് അവി‌ടുത്തെ ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായം കേട്ടതിനു ശേഷം മാത്രമേ ഭക്ഷണപ്രിയർ അങ്ങോട്ടേക്ക് അടുക്കൂ . എന്നാല്‍ ലണ്ടനിൽ ഈയിടയായി അതല്ല അവസ്ഥ. ഇവിടെ ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാത്ത ഒരു ഭക്ഷണശാലയിലേക്ക് മുൻകൂട്ടി ബുക്കിംഗ് നടത്താനുള്ള സൗകര്യം പോലും അവസാനിച്ചിരിക്കുകയാണ്. 30000 പേരാണ് ഈ ഭക്ഷണശാലയിൽ ബുക്ക് ചെയ്തിരിക്കുന്നത്. 

അല്ലാ ഇത്രത്തോളം ബുക്കിങ് നടക്കണമെങ്കിൽ അതൊരു വെറും റെസ്റ്റോറന്റ് ആയിരിക്കില്ലല്ലോ ? എന്താണ് അതിന്റെ പ്രത്യേകത? ഈ റെസ്റ്റോറന്റ് കുറച്ചു വെറൈറ്റിയാണ്. ഇവിടെ ഭക്ഷണം കഴിക്കുന്നവര്‍ നഗ്നരായി വേണം എത്താൻ. ലണ്ടനിലെ ദി ബന്യാഡി ഭക്ഷണശാലയാണ് അതിഥികൾക്കായി വ്യത്യസ്ത അനുഭവം ഒരുക്കുന്നത്. 

വരുന്ന ജൂണിലാണ് ഈ നഗ്ന ഭക്ഷണശാല പ്രവർത്തനം ആരംഭിക്കുന്നത്. ഭക്ഷണത്തിനായി ആളുകൾ വരുമ്പോൾ അവരെ വസ്ത്രം മാറ്റുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും  അവിടെ അവരുടെ വസ്ത്രങ്ങളെല്ലാം ഊരിവച്ച് ഒരു ഗൗൺ ധരിക്കാൻ നൽകുകയും ചെയ്യും. മുളകളാൽ മറകൾ തീർത്ത റെസ്റ്റോറന്റിൽ മെഴുകുതിരി നാളമായിരിക്കും വെളിച്ചം പകരുക. ഇനി അതിഥികൾക്ക്  ഗൗൺ വേണ്ടെന്നു തോന്നിയാൽ ഊരിക്കളഞ്ഞ്  പൂർണനഗ്നരായി തന്നെ ഇരിക്കാം, അതാണ് ഇവിടുത്തെ രീതി.

കെമിക്കലുകളോ, വൈദ്യുതിയോ ഗ്യാസോ വസ്ത്രങ്ങളോ ഒന്നും ഇല്ലാതെ കലർപ്പില്ലാത്ത തീർത്തും പ്രകൃതിദത്തമായ അനുഭവം പകരുന്നതിനായാണ് ഇത്തരം ഒരു ആശയം രൂപീകരിച്ചതെന്ന്  ഹോട്ടൽ അധികൃതർ പറയുന്നു.  ഫോണുകൾ, വാച്ചുകൾ മുതലായവ ധരിച്ചും റെസ്റ്റോറന്റിൽ കയറാൻ പാടില്ല. 

ഇവിടുത്തെ മറ്റൊരു പ്രത്യേകത പാചകവാതകത്തിനു പകരം വിറകുകളായിരിക്കും പാചകത്തിനായി ഉപയോഗിക്കുക. പൂർണമായും പ്രകൃതിദത്തമായ രീതിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ പ്രവേശിക്കുമ്പോഴും പ്രകൃതിയോട് അത്രമേൽ അടുത്തിരിക്കണമെന്നാണ് ബന്യാഡി ഹോട്ടൽ ഉടമകളുടെ  വാദം. പക്ഷേ ഷെഫുമാരുടെ കാര്യത്തിൽ മാത്രം ചെറിയ ഇളവുകളുണ്ട്. അവർക്ക് റെസ്റ്റോറന്റിൽ വസ്ത്രമുടുത്തു തന്നെ പ്രവേശിക്കാം, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിര്‍ത്തിയാണിത്.

Your Rating: