Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം കുറയ്ക്കാൻ ആറ് 'സ്റ്റൈലൻ' സൂത്രങ്ങൾ 

stylish-beauty Representative Image

പെണ്ണുങ്ങളോട് പ്രായം ചോദിക്കരുത് എന്നു പൊതുവെ പറയാറുണ്ട്. കാരണം, പ്രായം കൂടുംതോറും സ്ത്രീകളുടെ ഉള്ളിൽ ഒരു അരക്ഷിതാവസ്ഥ ഉടലെടുക്കും. അതുകൊണ്ടുതന്നെ 30  കഴിഞ്ഞാൽ പിന്നെ, പ്രായം തുറന്നു പറയാൻ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരു വിഷമമുണ്ട് എന്നതു പരസ്യമായ രഹസ്യമാണ്. അത്തരം സ്ത്രീകൾക്കായി ഒരു സന്തോഷവാർത്ത. വസ്ത്രധാരണ രീതിയിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ ഒരു അഞ്ചു വയസു കുറഞ്ഞ അനുഭവം ഉണ്ടാക്കാൻ നിഷ്പ്രയാസം സാധിക്കും. പ്രായം കുറയ്ക്കാൻ ഇതാ ആറ് 'സ്റ്റൈലൻ' സൂത്രങ്ങൾ.

1. ബി ബോൾഡ് 

ബോൾഡ്നെസ് അഥവാ ധൈര്യമുള്ള വ്യക്തിത്വം പ്രകടമാക്കുക എന്നതു യുവത്വത്തിന്റെ ലക്ഷണമാണ്. ബോൾഡ് ലുക്ക്, ബോൾഡ് വസ്ത്രധാരണം, നോട്ടത്തിലും നടപ്പിലും കൂടി ആ ബോൾഡ്നെസ് സൂക്ഷിക്കാൻ കഴിഞ്ഞാൽ പിന്നെ സംശയം വേണ്ട താരം നിങ്ങൾ തന്നെ. പ്രായം ഏറുമ്പോൾ മനസ്സിൽ ഭീതി കടന്നു കയറും അതാണ് ബോൾഡ് ആയിരിക്കുക എന്ന് പറയുന്നതിന്റെ സൈക്കോളജി.

2. വസ്ത്രധാരണം ന്യൂ ലുക്കിൽ 

പുതിയ ട്രെൻഡ് അനുസരിച്ച് വസ്ത്രം ധരിക്കുക എന്നതാണു പ്രധാനം. അരവരെ നിൽക്കുന്ന ഇറക്കം കുറഞ്ഞ ടോപ്പുകൾ ജീൻസിനൊപ്പം ധരിക്കാൻ ശ്രദ്ധിക്കുക. അതിനോടൊപ്പം നീളത്തിൽ അല്ലാതെ വട്ടത്തിൽ വരകളുള്ള ബനിയൻ ടോപ്പുകൾ പുള്ളിക്കുത്തുള്ള ടോപ്പുകൾ എന്നിവയും നന്നായി ഇണങ്ങും. 

3. സ്വന്തം സ്റ്റൈൽ കൊണ്ടു വരിക 

മറ്റുള്ളവരുടെ സ്റ്റൈൽ പിന്തുടരുന്നത് ഒരുപരിധിവരെ നല്ലതാണ്. എന്നാൽ എന്നും എവിടെയും നാം  വേറിട്ടു നിൽക്കണം എങ്കിൽ നമ്മുടെ സ്വന്തം സ്റ്റൈൽ പരീക്ഷിക്കുന്നതാണ് നല്ലത്. അതായത് സ്ഥിരമായി ഒരേ നിറത്തിലുള്ള ലിപ്പ്സ്റ്റിക്ക്, കടും നിറമെങ്കിൽ ഉത്തമം, ഹെയർസ്റ്റൈൽ, വലിയ മാലകൾ ധരിക്കുന്ന സ്വഭാവം എന്നിങ്ങനെ സ്വന്തം സ്റ്റൈൽ സ്വയം കണ്ടെത്താം. 

4. മുഖം തിളങ്ങട്ടെ 

തിളക്കമുള്ള മുഖമാണ് യുവത്വത്തിന്റെയും പ്രസരിപ്പിന്റെയും ലക്ഷണം. അതുകൊണ്ട് തന്നെ മുഖം ഇപ്പോഴും പ്രകാശമാനമായിരിക്കണം. മുഖം ഇരുളുമ്പോൾ പ്രായക്കൂടുതൽ അനുഭവപ്പെടും എന്നു പ്രത്യേകം പറയണ്ടല്ലോ. വെളുത്ത കോളറുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മുഖം പ്രകാശമായിരിക്കാൻ സഹായിക്കും. 

5. നിറങ്ങൾ ഉത്സവം തീർക്കട്ടെ 

പ്രായം 30 കടന്നാൽ ഉടൻ കടും നിറങ്ങളിൽ നിന്നും ഇളം നിറങ്ങളിലേക്ക് ചുവടുമാറുന്നതാണ് രീതി. എന്നാൽ അതിനി വേണ്ട. വസ്ത്രങ്ങൾ എത്രമാത്രം കളർഫുൾ ആക്കാമോ അത്രമാത്രം കളർഫുൾ ആക്കുക. നിറങ്ങൾ ഉത്സവം തീർക്കട്ടെ. ഇളം നിറമുള്ള വസ്ത്രങ്ങളിൽ പ്രായം കൂടുതലായി അനുഭവപ്പെടും എന്നുറപ്പാണ്. 

6. ജീൻസ് ധരിക്കുക

പ്രായം കുറച്ചു തോന്നിക്കാൻ ഏറ്റവും മികച്ച വസ്ത്രമാണ് ജീൻസ്. പല നിറങ്ങളിൽ, പല പാറ്റേണുകളിൽ ജീൻസ് ധരിക്കാം ജീൻസിൽ നിങ്ങൾ അഞ്ചു വയസ് കുറഞ്ഞു സുന്ദരിയായിരിക്കും എന്നതിൽ സംശയം വേണ്ട.