Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഗുകൾക്കു ഗുഡ്ബൈ; ഇതു ബോക്സ് ക്ലച്ച് കാലം

box-clutch

നല്ല ഡ്രസ്സും ആക്സസറീസും പോരാ, മാച്ചിങ്ങായ ബാഗും കൂടിയുണ്ടെങ്കിലേ ലുക്ക് കംപ്ലീറ്റാകൂ. അതുകൊണ്ട് പഴഞ്ചൻ ബാഗുകളൊക്കെ കളഞ്ഞ് ബോക്സ് ക്ലച്ച് കയ്യിലെടുത്തോളൂ. ഫാഷന്‍ ലോകത്ത് ബോക്സ് ക്ലച്ചാണിപ്പോൾ താരം. തിരഞ്ഞെടുക്കാൻ ഒരു നൂറായിരം വെറൈറ്റികളാണ്. മുത്തുകളും കല്ലുകളും പതിച്ചത്, കണ്ണടിച്ചു പോകുന്ന നിറങ്ങളിലുളളത്, ഫ്ലോറൽ പ്രിന്റുകളുളളത്.... ആനന്ദലബ്‌ധിക്കിനിയെന്തു വേണം!! ഏതു വേഷത്തിനൊപ്പവും ക്ലച്ചിണങ്ങും.

സെലിബ്രിറ്റി ബ്യൂട്ടികൾക്കിപ്പോൾ ബോക്സ് ക്ലച്ചില്ലാതൊരു ആഘോഷം തന്നെയില്ല. പാർട്ടികളായാലും അവാർഡ് നിശകളായാലും എന്തിനധികം മോഡലിങ് ചെയ്യുമ്പോൾ പോലും ബോക്സ് ക്ലച്ച് കൂടെയുണ്ടാവും. കാൻ ഫെസ്റ്റിൽ കണ്ടില്ലേ ഐശ്വര്യ റായ് ബോക്സ് ക്ലച്ചിനെ കൈവിടാതെ ചുവടുവയ്ക്കുന്നത്. ന്യൂട്രൽ കളറിലുളള ഒരു ബോക്സ് ക്ലച്ചാണെങ്കിൽ ഒരു വിധം എല്ലാ വേഷത്തിനൊപ്പവും ഇണങ്ങും. ഈവനിങ് പാർട്ടികൾക്ക് സീക്വൻസ് പിടിപ്പിച്ചതോ കല്ലുകൾ പതിച്ചതോ ആയ ബോക്സ് ക്ലച്ചുകളാകും ചേരുക. അപ്പോ ഇനി വള്ളിയിൽ തൂക്കിയ ബാഗിനോടു ഗുഡ്ബൈ പറഞ്ഞോളൂ ഗേൾസ്... സ്റ്റൈലിഷ് ആവാം ബോക്സ് ക്ലച്ചിനൊപ്പം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.