Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം കെട്ടിയ കെട്ടുകൾ

dulq

ചൈനയിലെ ടെറാക്കോട്ട ആർമിയുടെ കഴുത്തിലാണ് ചരിത്രം സ്കാർഫ് കെട്ടിത്തുടങ്ങിയത്. ചക്രവർത്തിയുടെ പ‌ടയാളികളായിരുന്ന ഇവരുടെയെല്ലാം കഴുത്തിൽ പദവിക്കനുസരിച്ച് വ്യത്യസ്തമായ രീതികളിൽ സ്കാർഫ് കെട്ടിയിരുന്നു. ചരിത്രം ചക്രവർത്തിയെ കടന്നു പോയപ്പോഴും ഫാഷൻ പ്രേമികളുടെ കഴുത്തൊഴിയാതെ കിടന്ന സ്കാർഫ് വീണ്ടും തരംഗമാവുന്നു. 2016ന്റെ തുടക്കത്തിൽ റൺവേ ഫാഷനിൽ ഹിറ്റായ സ്കാർഫ് ട്രെന്‍ഡുകൾ

ഓവർ സൈസ്‍ഡ് സ്കാർഫ്

െചറിയ കമ്പിളിപ്പുതപ്പ് എന്നുതന്നെ ഇതിനെ വിളിക്കാം. ലെയറിങ് ലുക് നല്കാൻ ഏറ്റവും നല്ലത് ഓവർസൈസ്‍ഡ് സ്കാർഫാണെന്നു സ്റ്റൈലിസ്റ്റുകൾ പറയുന്നു. വെസ്റ്റേൺ ഫാഷനിൽ ഓവർസൈസ്ഡ് സ്വെറ്ററും സ്കാർഫും മികട്ട കോമ്പിനേഷനുകളിൽ ഒന്നാണ്. കഴുത്തിൽ ചുറ്റിയിടാൻ താൽപര്യമില്ലാത്തവർക്ക് കഴുത്തിനു പിന്നിൽ നിന്ന് മുന്നിലേക്കിട്ട് അതിനുമുകളിൽ സ്കിന്നി ലെതർ ബെൽറ്റ് കെട്ടാം.

സ്കിന്നി ലെതർ സ്കാർഫ്

എഴുപതുകളിൽ ഹിറ്റായിരുന്ന സ്കിന്നി സ്കാർഫ് തിരിച്ചെത്തി.ഓവർ സൈസ്ഡ് സ്കാർഫുമായി പേരിലെ സ്കാർഫ് ബന്ധം മാത്രമേ സ്കിന്നി സ്കാർഫിനുള്ളു. മെലിഞ്ഞു മുട്ടോളം നീണ്ട് ഒരു റിബണിന്റെ മാത്രം വീതിയിൽ കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന ഇതാണിപ്പോൾ സെലിബ്രിറ്റികളുടെ പ്രിയതാരം. ഐസ് ബ്ലൂ ഫ്രോക്കും സ്കിന്നി സ്കാർഫുമായി ഹോളിവുഡ് നടി കേറ്റ് ബോസ്‍വർത്ത് റെ‍ഡ്കാർപ്പറ്റിൽ കയ്യടി നേടിയിരുന്നു. പാർട്ടി വെയറായും ഉപയോഗിക്കാം. വൈറ്റ്, ബ്ലാക്ക് നിറങ്ങളോടാണ് കൂ‌ടുതൽ പ്രിയം. കൂടെ ധരിക്കുന്ന വസ്ത്രത്തിനു യോജിക്കും വിധം നിറവും പാറ്റേണുകളും ടെക്സചറും പരീക്ഷിക്കാം. ഒറ്റനിറത്തിലുള്ളതായാൽ ഏതു പാറ്റേണിലുള്ള വസ്ത്രത്തിനൊപ്പവും ധരിക്കാമെന്ന പ്രയോജനവുമുണ്ട്. സാധാരണ സ്കാർഫ് പോലെതന്നെ കഴുത്തിലൂടെ ഒന്നുചുറ്റി രണ്ടറ്റവും മുന്നിലേക്കിടാം. ഇങ്ങനെ ചുറ്റിയിച്ചാൽ ചോക്കർ നെക്‌ലസിന്റെ ലുക്കും ലഭിക്കും. കഴുത്തിലൂടെ ചുറ്റി ഒരറ്റം പിന്നിലേക്കിട്ട് ഫ്രോക്കുകൾക്കൊപ്പവും പരീക്ഷിക്കാം. ബ്ലേസർ, ജാക്കറ്റ് എന്നിവയ്ക്കൊപ്പം സ്കിന്നി സ്കാർഫ് ധരിക്കുന്നത് ഈസി ലുക് നൽകും.

ബോ സ്കാർഫ്

ലോകപ്രശസ്ത ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗുച്ചിയാണ് ബോ സ്കാർഫ് ജനകീയമാക്കിയത്. ചെറിയ സ്കാർഫും ബോയും ചേര്ന്നതാണിത്. സ്കേർട്ടിനും ടോപ്പിനുെമാപ്പമാണ് കൂടുതൽ യോജിക്കുക. സ്കാർഫ് കെട്ടിയശേഷം ഒരുവശത്തേക്ക് ബോ അൽപം ചെരിച്ചുവച്ച് വ്യത്യസ്ത സ്റ്റൈലും പരീക്ഷിക്കാം

Your Rating: