Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്ക്കു പാട്ടു മാത്രമല്ല സ്റ്റൈലും വഴങ്ങും, കാണാം കിടിലൻ ലുക്ക്!

Vijay വിജയ് യേശുദാസ്

മധുരമൂറുന്ന ശബ്ദത്താൽ സംഗീത ആസ്വാദകരുടെ മനംകവർന്ന പ്രതിഭയാണ് വിജയ് യേശുദാസ്. ഗാനഗന്ധർവന്റെ പുത്രൻ എന്നതിനൊപ്പം മെലഡിയും ഫാസ്റ്റ് നമ്പറും ഡപ്പാൻ കൂത്തുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന ഗായകൻ എന്ന വിശേഷണം കൂടിയുണ്ട് വിജയ്ക്ക്. സംഗീതത്തിൽ സ്വയമലിഞ്ഞുള്ള ആ ജീവിതത്തിനിടയിൽ ഇടയ്ക്കൊക്കെ അഭിനയത്തിനും മോഡലിങിനും വിജയ് സമയം കണ്ടെത്താറുണ്ട്. അതായത് പാട്ടു മാത്രമല്ല കി‌ടിലൻ സ്റ്റൈലും വിജയ്ക്കു വഴങ്ങുമെന്നു ചുരുക്കം.

Vijay വിജയ് യേശുദാസ്
Vijay വിജയ് യേശുദാസ്

ഫോര്‍വാർഡ് ലൈഫ് മാഗസിനു വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ടിലാണ് വിജയ് സൂപ്പർ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. മുടി കളർ ചെയ്തു, കോട്ടും സ്യൂട്ടും ജീൻസുമൊക്കെയണിഞ്ഞു ഫ്രീക്കനായി എത്തുന്ന വിജയ്‌യെ കണ്ടാൽ ആരും പറഞ്ഞുപോകും വെറും മാസല്ല കൊലമാസാണു വിജയ് എന്ന്. ഫോട്ടോഷൂട്ടിലുടനീളം ഒരു പ്രൊഫഷണൽ മോഡലിനെപ്പോലെ ഒട്ടും അതിഭാവുകത്വങ്ങളില്ലാതെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന വിജയ്‌യെ കാണാം.

Vijay വിജയ് യേശുദാസ്

Model: Vijay Yesudas
Photographer: Toonu Sunny

Your Rating: