Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുണിയില്ലാതൊരു ചാട്ടം, പണിയിലേക്ക്...

naked-jmp1

ടൂറിസത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന രാജ്യമാണ് തായ് ലൻഡ്. പക്ഷേ കുറച്ചുനാളുകളായി ടൂറിസ്റ്റുകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണവർ. തായ് ലൻഡിലെ കംപ്യൂട്ടർ ക്രൈംസ് ആക്ട് പ്രകാരം അശ്ലീലം നിറഞ്ഞ കാഴ്ചകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ടൂറിസ്റ്റുകളുടെ, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ളവരുടെ, അതിക്രമങ്ങൾ സഹിക്കാൻ പറ്റാതായതോടെ ഏതാനും മാസം മുൻപ് തായ് ലൻഡ് സർക്കാർ ഒരു സർക്കുലർ തന്നെ ഇറക്കി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വിതരണം ചെയ്തു. ചൈനീസ് ഭാഷയായ മാൻഡരിനിലായിരുന്നു നോട്ടീസ്. ദയവു ചെയ്ത് രാജ്യത്തിന്റെ മാന്യതയ്ക്കനുസരിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ടൂറിസ്റ്റുകളോടുള്ള നോട്ടിസിലെ പ്രധാന അഭ്യർഥന. പക്ഷേ അതെല്ലാം തലകീഴായിമറിഞ്ഞ സംഭവമാണ് കഴിഞ്ഞയാഴ്ച നടന്നത്. നദികളുടെയോ ജലാശയങ്ങളുടെയോ മീതെയുള്ള ഉയർന്ന പ്ലാറ്റ്‌ഫോമിൽനിന്ന് കാലുകളിൽ ഇലാസ്‌തികതയുള്ള ചരടുകെട്ടി തലകീഴായി ചാടുന്ന ബംഗി ജംപ് എന്ന വിനോദത്തിനു പ്രശസ്തമാണ് തായ് ലൻഡ്. ബംഗി ജംപിനു പേരുകേട്ടതാണ് അവിടത്തെ എക്സ് സെന്റർ എന്ന ടൂറിസ്റ്റ് കേന്ദ്രവും. അതിന്റെ ഉടമസ്ഥർക്കെതിരെ പൊലീസ് പിഴശിക്ഷ ചുമത്തിയിരിക്കുകയാണിപ്പോൾ. അതിനു കാരണമായതും ഒരു ചൈനക്കാരി.

naked-jmp2

ഒരു ബിക്കിനിയുമിട്ടായിരുന്നു കക്ഷി ബംഗി ജംപിനെത്തിയത്. ചൈനയിലെ മോഡലാണെലെന്നായിരുന്നു അവർ ഇൻസ്ട്രക്ടറോട് സ്വയം പരിചയപ്പെടുത്തിയത്. തന്റെ ജംപ് ക്യാമറയിൽ പകർത്താൻ സുഹൃത്തുക്കളെയും ചട്ടം കെട്ടിയിരുന്നു. മോഡലിങ്ങിനു സഹായിക്കുന്ന വിധം ചില കാര്യങ്ങൾ ചാട്ടത്തിനിടെ താൻ ചെയ്യുമെന്നും അവർ മുൻകൂട്ടിത്തന്നെ പറഞ്ഞു. വല്ല കോപ്രായങ്ങളായിരിക്കുമെന്നാണ് ഇൻസ്ട്രക്ടർ കരുതിയത്. അങ്ങനെ കാലിൽ ചരടും കെട്ടി കക്ഷി ചാടാനൊരുങ്ങി. ഇൻസ്ട്രക്ടർ അടുത്തു നിന്നു മാറിയതും മോഡൽ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം മൊത്തത്തോടെയങ്ങ് അഴിച്ചു മാറ്റി. എന്നിട്ട് എല്ലാവരും നോക്കി നിൽക്കെ ‘യശോധേ...’ എന്ന മട്ടിൽ പരിപൂർണ നഗ്നയായി ഒരൊറ്റച്ചാട്ടമായിരുന്നു. അന്തരീക്ഷത്തിലങ്ങനെ പേരിനു പോലും തുണിയില്ലാതെ തൂങ്ങിയാടുന്ന അവരുടെ വിഡിയോ താഴെ നിന്ന സുഹൃത്തുക്കൾ കൃത്യമായി ക്യാമറയിൽ പകർത്തി. സംഗതി എല്ലാവരും തമാശയായേ എടുത്തുള്ളൂ. മോഡലാകട്ടെ ചൈനയിലേക്കും പറന്നു. തൊട്ടുപിറകെ അവരുടെ ബംഗി ജംപിന്റെ വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ഫോട്ടോകൾ ഫെയ്സ്ബുക്കിലും. അതും എക്സ് സെന്ററിന്റെ പേരും സ്ഥലവുമുൾപ്പെടെ.

naked-jumping

ഒരു മിനിറ്റ് തികച്ചില്ലെങ്കിലും ഈ നഗ്ന ജംപ് വൈറലാകാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. തായ് ലൻഡിലും പലരും ഇതുകണ്ടു. രാജ്യത്തിന്റെ മാനം കെടുത്തുന്ന പരിപാടിയായിപ്പോയെന്നും പറഞ്ഞ് അവിടെയും ആകെ വിവാദം. അതോടെ സർക്കാരും ഇടപെട്ടു. പിഴ ഈടാക്കുക മാത്രമല്ല എക്സ് സെന്റർ ഉടമകൾ പരസ്യമായി മാപ്പു പറയേണ്ടിയും വന്നു. ഇതിനെല്ലാം കാരണമായ ചൈനക്കാരി മോഡലിനെ അന്വേഷിക്കുകയാണ് സർക്കാരിപ്പോൾ. ആ വിഡിയോയും അതിന്റെ ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് ലക്ഷ്യം. സംഗതി വിവാദമായതോടെ വിഡിയോ യൂട്യൂബിൽ നിന്നു നീക്കം ചെയ്തിരുന്നു. പക്ഷേ രാജ്യാന്തര മാധ്യമങ്ങളിലുൾപ്പെടെ വിഡിയോ സഹിതം സംഗതി വാർത്തയായി. മോഡൽ എന്താണോ ലക്ഷ്യമിട്ടത്, അത് നടക്കുകയും ചെയ്തു–ചുരുക്കിപ്പറഞ്ഞാൽ പണിയിലേക്കാണ് തുണിയില്ലാതെ ചാടിയതെങ്കിലും കക്ഷി ‘ലോകപ്രശസ്ത’യായി.