Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണം കുറയാനും ശരീരം ഫിറ്റാകാനും ഒരു ഈസി മന്ത്രം

zumba-1 സുംബ ഡാൻസ്

ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫുഡിന്റെയുമെല്ലാം കാലം മെല്ലെ അവസാനിച്ചു തുടങ്ങി. രുചികരമായ ആഹാരം വേണ്ടെന്നു വച്ച് ആരോഗ്യത്തിന് പരിഗണന കൊടുക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ യുവാക്കളെ പിടി മുറുക്കാൻ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു ജനങ്ങള് മാറ്റി ചിന്തിച്ചു തുടങ്ങിയത്.  യുവത്വം നിലനിർത്തുക, ലൈഫ് ആക്റ്റീവാക്കുക , സ്റ്റേ ഫിറ്റ്‌ ആൻഡ് കൂൾ ഇങ്ങനെ ഫിറ്റ്നെസ് മന്ത്രങ്ങൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് ഇന്നത്തെ തലമുറ മുന്നേറുന്നത്.

അതി രാവിലെ എഴുന്നേറ്റ് ജിമ്മിലേക്ക് പോയി വിയർപ്പൊഴുക്കാനും ജോഗ്ഗിങ്ങിന്റെ പേരിൽ നഗരം ചുറ്റി ഫിറ്റ്നെസ്സ് കൈവരിക്കാനുമല്ല ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് നിന്ന് മാക്സിമം കലോറി ഉരുക്കി കളയുക. ഈ ആവശ്യത്തിനു മുന്നിൽ തെളിഞ്ഞു വന്ന മാർഗ്ഗം സുംബ ഡാൻസ് ആണ്. പാശ്ചാത്യ നൃത്ത രീതിയായ സുംബ ഇപ്പോൾ മലയാളികളുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഏതൊരു  നൃത്തരൂപവും ശരീരം ഫിറ്റ്‌ ആയി സൂക്ഷിക്കുന്നതിന് നല്ലതാണ്. എന്നാൽ നൃത്തം ചെയ്യാൻ ശരീരം വഴങ്ങാത്തവർ എന്ത് ചെയ്യും? അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാം സുംബ ഡാൻസ്. ആയുസ്സിനും ആരോഗ്യത്തിനും മാത്രമല്ല, മാനസീക ആരോഗ്യത്തിനും സുംബ ഡാൻസ് ഏറെ പ്രയോജനകരമാണ് എന്ന് ഈ മേഖലയിലെ വിദഗ്ദർ പറയുന്നു.

zumba സുംബ ഡാൻസ്

ഏറോബിക്‌സ് വ്യായാമങ്ങളുടെ കൂട്ടത്തിലാണ് സുംബാ ഡാൻസിനെ പെടുത്തിയിരിക്കുന്നത് . ഒരു പ്രാവശ്യം സുംബ ഡാൻസ്  ചെയ്യുമ്പോൾ  500-800 വരെ കലോറി വരെ ശരീരത്തിൽ നിന്നും  കത്തിപ്പോകും. ഇതുകൊണ്ടു തന്നെ അമിത വണ്ണം കുറച്ചെടുക്കാൻ ഇത് ഏറെ ഗുണകരമാണ് . നല്ലൊരു ബ്രീത്തിംഗ് വ്യായാമം കൂടിയാണ് സുംബ. അത് കൊണ്ട് തന്നെ , തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ മാത്രമല്ല , ശരീരം ഫിറ്റാക്കാൻ ആഗ്രഹിക്കുന്നവരും  സുംബാ ഡാൻസിനെ ആശ്രയിക്കുന്നു.

വളരെ ഫാസ്റ്റ് മൂവിംഗ് ബീറ്റിൽ ഉള്ള സുംബ ഡാൻസ് സോങ്ങ്സ് മസിലുകൾ ടോൺ ചെയ്യാനും സഹായിക്കുന്നു.  സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമുറയാണിത്. കൃത്യമായ ഫലം ലഭിക്കണം എങ്കിൽ ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാൾ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുന്നതാണ്‌ നല്ലത്. ദിവസം 30 മുതൽ 40 മിനുട്ട് വരെ സുംബ നൃത്തത്തിനായി മാറ്റി വയ്ക്കുന്നത് കൃത്യമായ ഫലം ചെയ്യും.

സുംബ നൃത്തം പരിശീലിപ്പിക്കുന്നതിനായി ധാരാളം സ്ഥാപനങ്ങൾ കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമാ താരങ്ങൾ പോലും ഇപ്പോൾ ഇത്തരം സ്ഥാപനങ്ങളിലെ സന്ദർശകരാണ്‌. സാധാരണ വ്യായാമ മുറകൾ മടുത്തു തുടങ്ങിയവർക്ക് ഇനി സുംബയിലേക്ക് ചുവട് മാറാം. മനസ്സിനും ശരീരത്തിനും ആരോഗ്യം വാഗ്ദാനം ചെയ്യാൻ സുംബയ്ക്ക് കഴിയും. അത് കൊണ്ട് തന്നെ നൃത്തം ചെയ്യാൻ ഇനി മടിക്കണ്ട.