Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താങ്കള്‍ ട്വിറ്ററിലുണ്ടോ? മോദിയോട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക, പിന്നെ സംഭവിച്ചത്....

narendra modi

പ്രശസ്ത അമേരിക്കന്‍ വാര്‍ത്താ ചാനലായ എന്‍ബിസിയിലെ മാധ്യമപ്രവര്‍ത്തക മേഗന്‍ കെല്ലിക്ക് ട്വിറ്ററില്‍ പൊങ്കാലയോട് പൊങ്കാലയാണ്. കാര്യം ഇതാണ്, അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു ചോദ്യം ചോദിച്ചു, താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ? റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വ്‌ളാഡിമിര്‍ പുടിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ കെല്ലിയുടെ ലോകവിവരം ഓര്‍ത്തു മൂക്കത്തു വിരല്‍ വച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

30 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള നരേന്ദ്ര മോദി ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടാമത്തെ ലോക നേതാവണെന്ന വലിയ സത്യം അറിയാതെ പോയ സെലിബ്രിറ്റി മാധ്യമപ്രവര്‍ത്തകയെ ട്രോളി കൊല്ലുകയാണ് ട്വിറ്ററാറ്റികള്‍. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിനു പുറമെ പിഎംഒ എന്ന പേരിലുള്ള അക്കൗണ്ടിലെ ഫോളോവേഴ്‌സ് 18 മില്ല്യണ്‍ വേറെയും വരും. ഇങ്ങനെയുള്ള നേതാവിനോടായിരുന്നു എന്‍ബിസി ജേണലിസ്റ്റിന്റെ ചോദ്യം. 

Read More: Trending, Viral