സ്കൂള്‍ യൂണിഫോമിൽ ഒരടിപൊളി നൃത്തം, യുവനടിയുടെ കിടിലൻ ഡാൻസ് വൈറൽ

സന അൽത്താഫ്

നടി ആണെന്നു കരുതി സ്കൂളിൽ ജാഡയിട്ടു ന‌ടക്കേണ്ട കാര്യമുണ്ടോ? ഇല്ലേയില്ലെന്നു പറയും യുവനടി സന അൽത്താഫ്. സിനിമ പോലെ തന്നെ തന്റെ സ്കൂൾ ജീവിതവും അടിച്ചുപൊ​ളിച്ച് ആഘോഷമാക്കുകയാണ് സന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ അതിനുദാഹരണമാണ്. തന്റെ പ്രിയസുഹൃത്തുക്കൾക്കൊപ്പം മതിമറന്നു നൃത്തം ചെയ്യുന്ന സനയുടെ വിഡിയോ ആണ് വൈറലാകുന്നത്. 

അയ്യാ എന്ന ചിത്രത്തിലെ 'ഡ്രീമം വെക്കപം' എന്ന തകർപ്പൻ ഗാനത്തിനാണ് സനയും കൂട്ടുകാരികളും മല്‍സരിച്ചു ചുവടുവെക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ചുള്ള താരത്തിന്റെ അസൽ പെർഫോമൻസിന് ഇതിനകം തന്നെ ആരാധകരേറെയായിട്ടുണ്ട്. സ്കൂളിൽ വച്ചു നടത്തിയ ഡാൻസ് പ്രാക്റ്റീസിന്റെ വിഡിയോ സുഹൃത്തുക്കൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായാണ് സന വെള്ളിത്തിരയിലേക്കെത്തുന്നത്. ശേഷം മറിയം മുക്ക്, ബഷീറിന്റെ പ്രേമലേഖനം എന്നീ ചിത്രങ്ങളിലും സന അഭിനയിച്ചു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam