Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൊ എത്ര ‘നഗ്നമായ’ പ്രതികാരം!

Naked Protest അതു വെറും ഡയലോഗായിരുന്നില്ല, അയാൾ മ്യൂസിക് വച്ചതോടെ സ്ത്രീകൾ വസ്ത്രങ്ങൾ ഓരോന്നായി ഉരിയാൻ തുടങ്ങി...

സേവനങ്ങൾ മോശമായാൽ എല്ലാവരും പ്രതികരിക്കും. ചിലർ പൊട്ടിത്തെറിക്കും, ചിലർ ചീത്ത വിളിക്കും. മറ്റു ചിലർ രണ്ടു കൊടുത്തെന്നുമിരിക്കും.എന്നാൽ റഷ്യയിലെ ഒരു ബാങ്കിനു നേരിടേണ്ടിവന്നത് ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ്. പച്ചക്കു പറഞ്ഞാൽ തുണി പൊക്കി കാണിക്കൽ. മോസ്കോയിലെ സ്ബർ ബാങ്കിലെ ജീവനക്കാരാണ് വ്യത്യസ്തമായ പ്രതിഷേധ രീതിയുടെ ചൂട് ശരിക്കുമറിഞ്ഞത്. ബാങ്കിലെത്തിയ ഉപഭോക്താവിന് മതിയായ സേവനം ലഭിക്കാത്തതോ, അദ്ദേഹത്തിന് തൃപ്തികരമായ പരിഗണന ലഭിക്കാത്തതോ ആണ് പ്രശ്നം. ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങൾക്ക് ഉപഭോക്താക്കളോട് നേരാംവണ്ണം പെരുമാറാൻ അറിയില്ല, ദയാരഹിതരാണു നിങ്ങൾ, എങ്ങനെ പെരുമാറണമെന്ന് ഞാൻ കാണിച്ചു തരാം എന്നു പറഞ്ഞാണ് അദ്ദേഹം സ്ബർ ബാങ്കിന്റെ ശാഖയിലേക്ക് തുണിയുരിഞ്ഞ് നൃത്തം ചെയ്യുന്ന രണ്ടു സ്ത്രീകളുമായി എത്തിയത്. അതു വെറും ഡയലോഗായിരുന്നില്ല, അയാൾ മ്യൂസിക് വച്ചതോടെ സ്ത്രീകൾ വസ്ത്രങ്ങൾ ഓരോന്നായി ഉരിയാൻ തുടങ്ങി. ബാങ്ക് ജീവനക്കാർ ചൂളി നിൽക്കുമ്പോൾ നാമമാത്ര വസ്ത്രവുമായി സ്ത്രീകൾ ബാങ്കിലെ മേശയിൽ കയറി വരെ നൃത്തം ചവിട്ടാൻ തുടങ്ങി. പരാതിക്കാരനാണെങ്കിൽ ദാ ഇങ്ങനെ വേണം സ്വീകരിക്കാനെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്. ‘നിങ്ങളിത് ഒരിക്കലും മറക്കില്ലെന്നു പ്രതീക്ഷിക്കുന്നു’. ബാങ്കിൽ നടന്നതെല്ലാം വിഡിയോയായി പ്രചരിക്കുന്നുണ്ട്.

ബാങ്കിന്റെ പബ്ലിക് റിലേഷൻസ് ഓഫിസർ സംഭവത്തിന് വിശദീകരണം നൽകുന്നുണ്ട്. പരാതിക്കാരനായ ഉപഭോക്താവിന്റെ പ്രശ്നം അയാൾ ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു മുൻപ് തന്നെ പരിഹരിക്കപ്പെട്ടിരുന്നു. അയാൾ കാണിച്ച തെമ്മാടിത്തരത്തിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാങ്കിങ് സീക്രസി നിയമപ്രകാരം ഉപഭോക്താവിന്റെ മറ്റു വിവരങ്ങൾ നൽകാൻ കഴിയില്ല– ആദ്ദേഹം പറഞ്ഞു. ബാങ്കിന്റെ പരാതിയിൽ പൊലീസ് നടപടിയെടുത്തോയെന്ന് വ്യക്തമല്ല. ഇങ്ങനെയൊക്കെ പ്രതികരിക്കാൻ തുടങ്ങിയാൽ .. എന്താല്ലേ..

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam