Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരെ കൂട്ടാൻ സ്ത്രീകളെ നഗ്നരാക്കി പരസ്യം ചെയ്ത് കമ്പനി !!

Air hostess കസാഖ് ട്രാവൽ കമ്പനിയാണ് തങ്ങളുടെ പരസ്യത്തിനു കാഴ്ച്ചക്കാരെ കൂട്ടാനും അതുവഴി കമ്പനിയുടെ പ്രചാരം വർധിപ്പിക്കാനുമായി സ്ത്രീകളെ വിൽപ്പനച്ചരക്കുകളാക്കിയുള്ള പരസ്യം ചെയ്തത്...

ആശയം കാഴ്ച്ചക്കാരിലേക്കെത്തിക്കുന്ന വ്യത്യസ്തത കൊണ്ടാണ് പരസ്യങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നത്. എന്നാൽ ഇന്നത്തെ പരസ്യങ്ങളിൽ ഏത് ആശയങ്ങൾ അവതരിപ്പിക്കാനായാലും സ്ത്രീകളുടെ നഗ്നതാ പ്രദർശനം ഒരു അവിഭാജ്യ ഘടകമായിരിക്കുകയാണ്. അൽപ വസ്ത്രധാരികളായ സ്ത്രീകളാണ് ഇന്നു കാണുന്ന മിക്ക പരസ്യങ്ങളുടെയും ഗതി തന്നെ നിശ്ചയിക്കുന്നത്. എന്തായാലും ആ കാഴ്ച്ചപ്പാടിൽ ഒട്ടും മാറ്റം വരുത്താതെ ഒരു ട്രാവൽ കമ്പനി പുറത്തിറക്കിയിരിക്കുന്ന പരസ്യമാണ് ഇന്നു ചർച്ചകളിൽ ഇടം നേടുന്നത്. എന്തെന്നാൽ ഇതിൽ ഒരു തൊപ്പി മാത്രം ഉപയോഗിച്ചാണ് സ്ത്രീകൾ തങ്ങളുടെ നഗ്നത മറയ്ക്കുന്നത് !.

കസാഖ് ട്രാവൽ കമ്പനിയാണ് തങ്ങളുടെ പരസ്യത്തിനു കാഴ്ച്ചക്കാരെ കൂട്ടാനും അതുവഴി കമ്പനിയുടെ പ്രചാരം വർധിപ്പിക്കാനുമായി സ്ത്രീകളെ വിൽപ്പനച്ചരക്കുകളാക്കിയുള്ള പരസ്യം ചെയ്തത്. ശരീരത്തിൽ ടൈ മാത്രം ധരിച്ചിട്ടുള്ള എയർഹോസ്റ്റസുമാര്‍ തലയിലെ തൊപ്പി ഊരി നഗ്നത മറയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ പുറത്തു വിട്ടതോടെ ട്രാവൽ കമ്പനിക്ക് പണികിട്ടിയ മട്ടാണ്. ഭൂരിഭാഗം പേരും സ്ത്രീകളെ ബഹുമാനിക്കാത്ത വിധം പരസ്യം പുറത്തിറക്കിയെന്നു പറഞ്ഞ് കമ്പനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. 

അതിനിടെ പരസ്യത്തെ പുകഴ്ത്തി രംഗത്തെത്തിയവരും ഉണ്ട്. എന്നാൽ തങ്ങൾ ആരെയും അപമാനിക്കാനല്ല ഇത്തരത്തിലൊരു വിഡിയോ എടുത്തതെന്നും അത്തരത്തിൽ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി അധികൃതർ പ്രതികരിച്ചു. തീർന്നില്ല മറ്റൊരു വിശദീകരണം കൂടി കമ്പനിയുടെ ഭാഗത്തു നിന്നുണ്ട്, സ്ത്രീ എയർഹോസ്റ്റസുമാർ മാത്രമല്ല പുരുഷ ഫ്ലൈറ്റ് അറ്റൻഡന്റ്സും ഇത്തരത്തിലുള്ള പരസ്യത്തിൽ അഭിനയിച്ചുവത്രേ. ഇതോ‌െ‌ട ശരീരത്തെ കച്ചവടച്ചരക്കാക്കി യാത്രക്കാരെ വർധിപ്പിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം എന്ന ആരോപണം വർധിച്ചിരിക്കുകയാണ്. 

Read more: Malayalam Lifestyle Magazine