ഇതാ ൈവറലാകാൻ മറ്റൊരു ജിമിക്കി കമ്മൽ

മനോര ഓണ്‍ലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ സൗന്ദര്യ മല്‍സരത്തിലെ ഫൈനലിസ്റ്റുകൾ ജിമിക്കി കമ്മൽ ഗാനത്തിനു ചുവടു വെക്കുന്നു

ജിമിക്കി കമ്മൽ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയി

എന്റപ്പന്റെ ബ്രാണ്ടി കുപ്പി

എന്റമ്മ കുടിച്ചു തീർത്തൂ.....

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമം തുറന്നാൽ ഈ ജിമിക്കി ഗാനങ്ങളും അതിനൊത്തുള്ള ചുവടുവെപ്പുകളുമാണ് ൈവറലാകുന്നത്. ഭാഷാഭേദങ്ങളില്ലാതെ മലയാളവും കടന്ന് ഇന്ത്യയും കടന്ന് ജിമിക്കി കമ്മൽ തരംഗമായി മാറി. ചില ജിമിക്കി ഗാനങ്ങൾ സിനിമയിലെ ഗാനത്തിനൊപ്പം ഹിറ്റാവുകയും ചെയ്തു. പാർട്ടിയോ ഗെറ്റ് ടു ഗെതറോ എ​ന്തു വിശേഷാവസരങ്ങളും ആയിക്കൊള്ളട്ടെ ജിമിക്കി ഗാനം ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയായി. ആ ജിമിക്കി ചുവടുകളുടെ പട്ടികയിലേക്കിതാ ഒരുപറ്റം സുന്ദരികളുടെ ജിമിക്കി ഡാൻസ് കൂടി എത്തിയിരിക്കുകയാണ്. 

മനോരമ ഓണ്‍ലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ ബ്യൂട്ടി കോൺടസ്റ്റിലെ മൽസരാർഥികളാണ് ഇക്കുറി ജിമിക്കി ഡാൻസിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നത്. മിസ് മില്ലേനിയലിലെ ഗ്രൂമിങ് സെഷനിടെ ഐശ്വര്യ എന്ന മൽസരാർഥിയുടെ പിറന്നാൾ ആഘോഷിക്കുന്നതും തുടർന്ന് ഇരുപത്തിയൊന്നു പേരും സ്വയംമറന്നു നൃത്തം ചെയ്യുന്നതും കാണാം. പ്രഫഷണലുകളെപ്പോലെ ഗാനത്തിന്റെ താളത്തിനനുസരിച്ച് ചുവടുവച്ച ആ ചുണക്കു‌ട്ടികളുടെ നൃത്തം കാണാം..

Read more: Lifestyle Malayalam Magazine