Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ എന്നു വിളിച്ച മാധ്യമപ്രവർത്തകയ്ക്ക് ഷാരൂഖ് നൽകിയ കിടിലന്‍ മറുപടി; വിഡിയോ

Sharukh Khan ഷാരൂഖ് ഖാൻ

ബോളിവുഡിൽ വിജയക്കുതിപ്പു തുടരുന്ന ബാദ്ഷാ ഷാരൂഖ് ​ഖാന് റൊമാൻസും കോമഡിയും വില്ലൻ ലുക്കുമൊക്കെ ഒരുപോലെ വഴങ്ങുമെന്ന് അദ്ദേഹത്തിന്റെ സിനിമകൾ തെളിയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും കാര്യങ്ങളെ തമാശയോടെ നേരിടാൻ സമർഥനാണ് ഷാരൂഖ് എന്നു തെളിയിക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

മാധ്യമപ്രവർത്തകരോടു സംവദിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയ്ക്കു നാവുപിഴച്ചതാണ് സംഗതി. ഷാരൂഖ് എന്നു വിളിക്കുന്നതിനു പകരം ആ മാധ്യമപ്രവർത്തക സൽമാൻ എന്ന അഭിസംബോധനയോടെ ആരംഭിക്കകയായിരുന്നു, ഒന്നും രണ്ടും വട്ടമല്ല അതിനുമപ്പുറം അവർ സൽമാൻ എന്നു തന്നെ വിളിച്ച് ചോദ്യം തുടർന്നു. ശേഷം തന്റെ അബദ്ധം മനസ്സിലാക്കിയപ്പോൾ ഷാരൂഖിനോട് ക്ഷമ ചോദിക്കുകയും അബദ്ധത്തിൽ സംഭവിച്ചതാണെന്നു പറയുകയും ചെയ്തു. 

എന്നാൽ നമ്മുടെ താരം ഷാരൂഖ് അതത്ര കാര്യമാക്കിയതൊന്നുമില്ല, എ​ന്നാൽ അതു വിട്ടുകളഞ്ഞതുമില്ല. മാധ്യമപ്രവർത്തകയുടെ അതേ രീതിയിൽ തന്നെ മറുപടി നല്‍കുകയാണ് ഷാരൂഖ് ചെയ്തത്. മാധ്യമപ്രവർത്തകയോടു പേര് എന്താണെന്നു ചോദിക്കുകയും അവര്‍ ലിപിക എന്നു പറഞ്ഞപ്പോൾ ദീപിക അതൊന്നും സാരമില്ല കാര്യമാക്കേണ്ട എന്നു പറഞ്ഞതിനു ശേഷം അയ്യോ ക്ഷമിക്കണം ദീപിക എന്ന് വീണ്ടും ചിരിയോടെ പറയുകയായിരുന്നു. ഇതിലും മനോഹരമായ മറുപടി സ്വപ്നങ്ങളിൽ മാത്രമെന്നാണ് പലരും വിഡിയോക്കു കമന്റു നൽകുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam