Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തെറ്റിദ്ധരിക്കരുത്, അത് ഗേൾഫ്രണ്ട് അല്ല എന്റെ അമ്മയാണ് ' , ഇങ്ങനെ പറഞ്ഞു മടുത്തു ഈ മക്കൾ !

Puspa Dewi പുസ്പ മകനൊപ്പം

അമ്മയുമായി നടന്നു പോകുമ്പോൾ ഇതാരാ ഗേൾഫ്രണ്ട് ആണോ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും തോന്നുക? താങ്കളുടെ കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരിക്കും തിരിച്ചു ചോദിക്കാൻ തോന്നുക.  പക്ഷേ പുസ്പാ ഡെവി എന്ന സ്ത്രീയുടെ മക്കൾക്ക് അങ്ങിനെ പോലും ചോദിക്കാൻ കഴിയില്ല, കാരണം അമ്മയെ കണ്ടാൽ ഇപ്പോഴും മുപ്പതിനപ്പുറം പ്രായം പറയില്ല. ഇന്തോനേഷ്യയിലെ ജക്കാർത്ത സ്വദേശിയായ പുസ്പയ്ക്കു പ്രായം അമ്പതായെങ്കിലും ഇന്നും ആരാധകരുടെ ശല്യമാണ് ; അതിനു കാരണം യുവത്വം വിട്ടുമാറാത്ത പുസ്പയു‌‌ടെ സൗന്ദര്യമാണ്. 

വിജയകരമായി യൂട്യൂബ് ചാനൽ നടത്തുന്ന പുസ്പ നല്ലൊരു സംരംഭക കൂടിയാണ്. ഇന്തോനേഷ്യയിലെ ടിവി ചാനലുകളിൽ നിറഞ്ഞ സാന്നിധ്യവുമാണ് പുസ്പ. സമൂഹമാധ്യമത്തിൽ പുസ്പയുടെ ചിത്രങ്ങളിലൊന്നു വൈറലായതോടായാണ് കക്ഷി പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയത്. ഇന്ന് മൂന്ന് ലക്ഷം അടുത്ത് ആരാധകരാണ് പുസ്പയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മകനോടൊപ്പം പുറത്തു പോകുമ്പോൾ പലരും താൻ അമ്മയാണെന്നു മനസ്സിലാക്കാതെ അവന്റെ ഗേൾഫ്രണ്ട് ആണോയെന്നു ചോദിക്കുന്നത് പുസ്പയ്ക്ക് ഇപ്പോൾ ശീലമായിരിക്കുകയാണ്. 

puspa-2 പുസ്പ മക്കൾക്കൊപ്പം

പിറന്നാൾ ദിനത്തിൽ മക്കൾക്കൊപ്പം നിന്നുള്ള ചിത്രം പങ്കുവച്ചപ്പോള്‍ പലർക്കും അത്ഭുതമായിരുന്നു, ഇത്രയും വലിയ മക്കളുടെ അമ്മയാണോ പുസ്പയെന്ന്. അമ്മയുടെ സൗന്ദര്യത്തെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോള്‍ മക്കളായ ഡെന്നിസിനും ഡാനിയേലിനും ഏറെ സന്തോഷം. താൻ ഇപ്പോഴും യുവതിയായി ഇരിക്കുന്നെങ്കിൽ അതിനു മക്കൾക്കും വലിയ പങ്കുണ്ടെന്നു പറയുന്നു പുസ്പ. ഡയറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവർ തന്നെ സഹായിക്കാറുണ്ട്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ സൗന്ദര്യ രഹസ്യം എന്താണെന്നു വെളിപ്പെടുത്താനൊന്നും പുസ്പയ്ക്കു മടിയില്ല. ''ഞാൻ പ്രായമാകുംതോറും കാഴ്ചയിൽ യുവത്വം കൂടുകയാണെന്നാണ് പലരും പറയുന്നത്. അതു ശരിയാണെന്നു തോന്നുന്നു. അതിനു കാരണം ഞാൻ സന്തുഷ്ടയായിരിക്കുന്നതാണ്. ഇപ്പോൾ മക്കളെല്ലാം വലുതായി, ഞാൻ ഇഷ്ടപ്പെട്ട ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണ്. എപ്പോഴും സന്തുഷ്ടയായിരിക്കാൻ ശ്രമിക്കുന്നതു തന്നെയാകും എന്റെ സൗന്ദര്യത്തിന്റെയും രഹസ്യം.''-പുസ്പ പറയുന്നു.

puspa-1 ഭർത്താവിനും മക്കൾക്കുമൊപ്പം പുസ്പ

ഡയറ്റിൽ കടുത്ത നിയന്ത്രണം പാലിക്കുന്ന പുസ്പ വ്യായാമത്തിനു വേണ്ടിയും ധാരാളം സമയം ചിലവഴിക്കാറുണ്ട്. നീന്തൽ, ബാഡ്മിന്റൺ, സുംബാ ഡാൻസ് എന്നിവയും പുസ്പയുടെ ഫേവറിറ്റ് കാര്യങ്ങളാണ്. ഒപ്പം വിശ്രമവും ചർമ സംരക്ഷണത്തിന് ആവശ്യത്തിനു സമയവും കണ്ടെത്തുന്നുണ്ട് പുസ്പ. ഇവയെല്ലാം ഒരുപോലെ ചെയ്താൽ ആർക്കും പ്രായാധിക്യം ബാധിക്കാതെ സൗന്ദര്യം നിലനിർത്താമെന്നാണ് പുസ്പ പറയുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam