Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനത്തിനൊരുങ്ങി നവവധു, കാരണം കേട്ടാൽ ഞെട്ടും!!

divorce Representative Image

വീട്ടിലെ പണിയെടുത്തു ഗതികെട്ട് വിവാഹമോചനം നേടുന്ന ഭാര്യമാരുടെ കാലം കഴിഞ്ഞു. തന്നെ സഹായിക്കാന്‍ മടിക്കുന്ന ഭര്‍ത്താക്കന്‍മാരെ വേണ്ട എന്നുപറയുന്നവരും ഇനി ഉണ്ടാകില്ല എന്നു തെളിയിക്കുകയാണ് ഈ വാര്‍ത്ത. കാരണം കെയ്റോ സ്വദേശിനിയായ ഒരു നവവധു വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുന്നത് ഭര്‍ത്താവ് സഹായിക്കാത്തതിനല്ല, മറിച്ച് തന്നെ ഒരു പണിയും എടുക്കാന്‍ സമ്മതിക്കുന്നില്ല എന്നതിനാണ്. ഞെട്ടണ്ട, സത്യമാണിത്.

സംഭവം നടന്നത് ഈജിപ്തിലാണ്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഭര്‍ത്താവ് തന്നെ വീട്ടിലെ ഒരു പണിയും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നാണ് 28കാരി സമറിന്‍റെ പരാതി. മാത്രമല്ല എല്ലാ ജോലിയും ഭര്‍ത്താവു തന്നെ ചെയ്യും. എന്നാല്‍ ഒരു പണിയുമില്ലാത്തവനാകും ഇയാള്‍ എന്നു കരുതാന്‍ വരട്ടെ. നഗരത്തില്‍ സ്വന്തമായി ടെക്സ്റ്റൈല്‍സ് ഷോപ്പ് ഉള്ള  ആളാണ് ഈ പണിയൊപ്പിക്കുന്നത്. തുണി അലക്കാനോ, വീടു വൃത്തിയാക്കാനോ, ഭക്ഷണം പാകം ചെയ്യാനോ ഒന്നും ഭര്‍ത്താവ് അനുവദിക്കുന്നില്ല. എന്തിന് കറിക്ക് അരിയാന്‍ പോലും ഇദ്ദേഹം സമറിനെ അനുവദിക്കുന്നില്ലെന്നാണു പറയുന്നത്. 

തന്‍റെ കടയിലെ ജോലിക്കൊപ്പം തന്നെയാണ് ഭര്‍ത്താവ് വീട്ടുജോലിയും ചെയ്യുന്നത്. അടുത്ത ദിവസം കൂടുതല്‍ തിരക്കുണ്ടെങ്കില്‍ ഭക്ഷണം തലേദിവസം പാകം ചെയ്തു ഫ്രിഡ്ജില്‍ സൂക്ഷിക്കുമത്രേ. അത്രപോലും തന്നെ അടുക്കളയില്‍ കയറാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നാണ് ഈ പാവം ഭാര്യയുടെ വിഷമം. ചുരുക്കിപ്പറഞ്ഞാല്‍ തന്‍റെ ഭര്‍ത്താവ് വീട്ടില്‍ സ്ത്രീയും പുറത്ത് പുരുഷനുമാണെന്നാണ് യുവതിയുടെ  പരാതി. 

വിവാഹം കഴിഞ്ഞു രണ്ടാഴ്ച്ചയോളം ഭര്‍ത്താവിന്‍റ ഈ  'പീഡനം' താന്‍ സഹിച്ചെന്നും എന്നാല്‍ ഇനി ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു പണിയുമെടുക്കാനാവാതെ താന്‍ ബോറടിച്ചു മരിക്കുമെന്നും ഇവര്‍ കോടതിയില്‍ നല്‍കിയ വിവാഹമോചന അപേക്ഷയില്‍ പറയുന്നുണ്ട്. വീട്ടുജോലിയെല്ലാം ചെയ്യുന്ന ഭര്‍ത്താവിനെ വെറുതെ നോക്കിയിരിക്കല്‍ മാത്രമാണ് തന്‍റെ ജോലിയെന്നും ഇനി ഇതു തുടരാനാകില്ലെന്നും അവര്‍ പറയുന്നു. 

എന്തായാലും കാലങ്ങളായി വീട്ടിലെ ഒരു പണിക്കും കൂടാത്ത മറ്റുള്ള ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു അപവാദമായിരിക്കുകയാണ് ഈ ഈജിപ്തുകാരന്‍. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam