Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരണമാല്യമായി പാമ്പുകൾ, ഞെട്ടിക്കും ഈ വിവാഹ വിഡിയോ!

Snake Garland പാമ്പുകളാണു തങ്ങളുടെ കയ്യിലുള്ളതെന്ന ഭയം തെല്ലുമില്ലാതെയാണ് ഇരുവരും നിൽക്കുന്നതെന്ന്...

വിവാഹത്തിൽ എന്തെല്ലാം വ്യത്യസ്തത വരുത്താമെന്ന് നോക്കുന്നവരാണ് ഇന്നേറെയും. എക്കോ ഫ്രണ്ട്‌ലി വിവാഹം മുതൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ വരെ പൊടിപൊടിക്കുന്ന കാലമാണിത്. ജീവിതത്തിലെ ആ അവിസ്മരണീയമായ മുഹൂർത്തം അൽപം വെറൈറ്റിയാക്കണം എന്നാഗ്രഹിച്ചു തല പുകയ്ക്കുന്നവർ ഇപ്പോൾ സമൂഹമാധ്യമത്തിൽ വീണ്ടും വൈറലാകുന്നൊരു വിവാഹ വിഡിേയാ കണ്ടു ഞെട്ടിയിരിക്കുകയാണ്. 2010ൽ കഴിഞ്ഞ ഒരു വിവാഹത്തിന്റെ വിഡിയോ വീണ്ടും വാർത്തകളിൽ നിറയുന്നതിന് ഒരു കാരണവുമുണ്ട്. 

സാധാരണ വിവാഹങ്ങളിൽ പൂക്കളാൽ അലങ്കരിച്ച മണ്ഡപവും പൂമാലകളുമൊക്കെയല്ലേ നാം കണ്ടിട്ടുള്ളത്. എന്നാൽ ഈ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവർ പൂമാലയ്ക്കു പകരം ഉപയോഗിച്ചിരിക്കുന്നത് വലിയ പാമ്പുകളെയാണ്. വിശ്വസിക്കാനാവുന്നില്ലല്ലേ? എന്നാൽ സംഗതി സത്യമാണ്. സിദ്ധാർഥ് സൊനാവാനെ, ഭാര്യ ശ്രുസ്തി ഔസർമാൽ എന്നിവരാണ് പാമ്പുകളെ പരസ്പരം കഴുത്തിലണിയിച്ച് വിവാഹിതരായ അപൂർവ ദമ്പതികൾ. മഹാരാഷ്ട്രയിലെ കുഗ്രാമമായ ബീഡ് ജില്ലയിലാണ് ഈ അപൂർവ വിവാഹം നടന്നത്. 

പാമ്പുകളാണു തങ്ങളുടെ കയ്യിലുള്ളതെന്ന ഭയം തെല്ലുമില്ലാതെയാണ് ഇരുവരും നിൽക്കുന്നതെന്ന് വിഡിയോയിൽ കാണാം. ഇരുവരും വൈൽഡ്‌ലൈഫ് ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണത്രേ. അതുകൊണ്ടായിരിക്കും തെല്ലും ഭയമില്ലാതെ പാമ്പുകൊണ്ടുള്ള വരണമാല്യത്തെ സ്വീകരിക്കുന്നതെന്നാണ് കാഴ്ചക്കാരുടെ വാദം. എ​ന്തായാലും വിഡിയോ പലർക്കും ഒരു പുതുഅനുഭവമായിരിക്കുകയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories