Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുങ്കാറ്റ് പോലെ പാഞ്ഞ് ആ പെൺകുട്ടിയെ മരണത്തിൽ നിന്ന് രക്ഷിച്ചത് ആര്? വിഡിയോ വൈറൽ!

Man saves a lady from accident എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടപോലെ ഒരാള്‍ വന്ന് ആ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന് മറുവശത്ത് നിര്‍ത്തുന്നതാണ് പിന്നെ കാണുന്നത്

നമ്മള്‍ കാണാത്ത പല കാഴ്ചകളും ലോകത്തിന് കാണിച്ചുകൊടുക്കുന്നത് ഇന്ന് സിസിടിവി ക്യാമറകളാണ്. വഴിയിലും വീട്ടിലും കടകളിലും എന്നുവേണ്ട എവിടെയും ഇന്ന് സിസിടിവി ക്യാമറകളുടെ കണ്ണില്‍പെടാതെ ഒന്നും പോകില്ലെന്ന് ഉറപ്പാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ആരുടേയും കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കുന്ന ക്യാമറക്കണ്ണുകള്‍ പലപ്പോഴും വിസ്മയിപ്പിക്കുന്നതും ചിലപ്പോള്‍ അത്ഭുതപ്പെടുത്തുന്നതും മറ്റുചിലപ്പോള്‍ നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതുമായ കാഴ്ച്കളാകും പങ്കുവയ്ക്കുക. ഈ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ അത്യന്തം അത്ഭുതം ഉളവാക്കുന്ന ഒന്നായിരുന്നു, 

ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ കടന്നുപോകുന്നു. എന്നാല്‍ ആദ്യത്തെ കാറ് മാത്രമേ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നുള്ളു എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പുറകെ വരുന്ന കാര്‍ പെണ്‍കുട്ടിയെ ഇടിയ്ക്കുമെന്നായപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടപോലെ ഒരാള്‍ വന്ന് ആ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന് മറുവശത്ത് നിര്‍ത്തുന്നതാണ് പിന്നെ കാണുന്നത്. പിന്നീട് അയാളെ കാണുന്നുമില്ല.

കാറുകള്‍ നിര്‍ത്തി രണ്ട് ഡ്രൈവര്‍മാരും പുറത്തിറങ്ങിവന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാതെ കണ്ണുതള്ളി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. തന്റെ കാര്‍ പെണ്‍കുട്ടിയെ ഇടിച്ചു എന്നു തന്നെ ഉറപ്പിച്ചിരുന്ന രണ്ടാമത്തെ കാറിന്റെ ഡ്രൈവര്‍ സെക്കന്റുകള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്നതും മറുവശത്ത് പെണ്‍കുട്ടിയും ആകെ അമ്പരന്ന് തളര്‍ന്നിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. 

മാറ്റിയും മറിച്ചും എതൊക്കെ വിധേന കണ്ടാലും എന്താണ് സംഭവിച്ചതെന്ന് നമുക്കാര്‍ക്കും മനസിലാകില്ല. വന്നത് സൂപ്പര്‍മാനാണോ അതോ അത്ഭുത മനുഷ്യനോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇത്രയും വേഗത്തില്‍ ഒരു മനുഷ്യനും സഞ്ചരിക്കാനാകില്ലെന്ന് ഉറപ്പാണ്. പിന്നെയെങ്ങനെയാണ് അയാള്‍ ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് എന്ന ചോദ്യം ബാക്കിയാകുന്നു.

വീഡിയോ കണ്ടവര്‍ക്കൊക്കെ പറയാനുള്ളത്  രക്ഷപ്പെടുത്താന്‍ വന്നയാള്‍ക്ക്  സിനിമയില്‍ ഒക്കെ കാണുന്നതുപോലെ അസാമാന്യ ശക്തിയുണ്ടാകും, അല്ലെങ്കില്‍ സൂപ്പര്‍ ഹീറോയായിരിക്കും എന്നൊക്കെയയാണ് . എന്തായാലും എല്ലാവരുടേയും ഉള്ളില്‍ അനേകം ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Read more on: Lifestyle Magazine, Viral Video