Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാട് അനുഷ്കയെ അണിയിച്ച വിവാഹ േമാതിരത്തിന്റെ വില!!

Anushka Wedding Ring വിവാഹ ചിത്രങ്ങളിലൂടെ കണ്ണോടിച്ച പലരുടെയും കണ്ണുടക്കിയത് അനുഷ്കയുടെ വിവാഹമോതിരത്തിലാണ്. ഡയമണ്ടുകളാൽ പണികഴിപ്പിച്ച ആ മോതിരത്തിന്റെ...

ഒരു സിനിമാക്കഥ പോലെ മനോഹരമായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും പ്രണയവും വിവാഹവുമെല്ലാം. അങ്ങനെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകള്‍ക്കുമൊക്കെ വിരാമമിട്ട് ഇനി നാം ഒന്നിച്ച് എ​ന്ന് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറ്റലിയിൽ നടന്ന സ്വപ്നസമാനമായ വിവാഹത്തിന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണമുണ്ടായത്. വിവാഹ ചിത്രങ്ങളിലൂടെ കണ്ണോടിച്ച പലരുടെയും കണ്ണുടക്കിയത് അനുഷ്കയുടെ വിവാഹമോതിരത്തിലാണ്. ഡയമണ്ടുകളാൽ പണികഴിപ്പിച്ച ആ മോതിരത്തിന്റെ വിലകേട്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്–ക്രിക്കറ്റ് ലോകം.

ഒരു കോടിയാണത്രേ തന്റെ പ്രേമഭാജനത്തിന്റെ കൈകളിൽ വിരാട് അണിയിച്ച മോതിരത്തിന്റെ വില. ഓസ്ട്രിയയിൽ നിന്നും പ്രത്യേകം പണികഴിപ്പിച്ച മോതിരത്തിൽ അപൂർവമായ വജ്രങ്ങളാണുള്ളത്. മോതിരത്തിന് ഒരു കോടിയായതിൽ യാതൊരു അദ്ഭുതവുമില്ല. അത്രയ്ക്കും ഗംഭീരമാണ് അതിന്റെ ഡിസൈൻ എന്നാണ് പലരുടെയും വാദം. എന്നാലും വിവാഹമോതിരത്തിന് ഒരുകോടിയോ എന്നു ചിന്തിക്കുന്നവർ മറ്റൊരു കാര്യം കൂടി കേൾക്കണം, വിവാഹവേദിക്കു വേണ്ടി വിരാട് മുടക്കിയ കാശുപോലും ഈ മോതിരത്തിനോളം വരില്ല. 

ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നായ ടസ്കനിയിലെ ഹെറിറ്റേജ് റിസോർട്ടാണ് വിവാഹത്തിനു വേദിയായത്. റിസോർട്ടില്‍ ഒരാഴ്ചത്തേക്കുള്ള വാടകയാണ് ഒരുകോടി. ഒരു രാത്രിയിലേക്കു മാത്രം ഇവിടുത്തെ ചിലവ് 6,50,000 മുതൽ 14,00,000 വരെയാണത്രേ. അതിനേക്കാളെല്ലാം വിലപിടിപ്പുള്ള മോതിരം തിരഞ്ഞടുക്കാനായി വിരാട്  മൂന്നുമാസമെങ്കിലും എടുത്തിട്ടുണ്ടെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.

വിവാഹത്തിനു മുമ്പായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലുള്ള വിവാഹ നിശ്ചയ ചടങ്ങിലാണ് വിരാട് അനുഷ്കയെ മോതിരം അണിയിച്ചത്. സബ്യസാചി ഡിസൈൻ ചെയ്ത ചുവപ്പു നിറത്തിലുള്ള വെൽവെറ്റ് സാരിയാണ് അനുഷ്ക വിവാഹ നിശ്ചയത്തിനായി ധരിച്ചത്. നീലനിറത്തിലുള്ള സ്യൂട്ടിൽ വിരാടും സൂപ്പർ ലുക്കിലെത്തി.

ഡിസംബർ 21ന് ന്യൂഡൽഹിയില്‍ ബന്ധുക്കള്‍ക്കു േവണ്ടിയും ബോളിവുഡ്–ക്രിക്കറ്റ് ലോകത്തെ സുഹൃത്തുക്കൾക്കായി ഡിസംബർ 26ന് മുംബൈയിൽ മറ്റൊരു റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി പന്ത്രണ്ടിന് മുംബൈയിലെ ബാന്ദ്രയിൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്യും.

വിവാഹ ആഘോഷങ്ങൾക്കു ശേഷം സൗത്ത്ആഫ്രിക്കയിലേക്കു പറക്കാനാണ് വിരാടിന്റെയും അനുഷ്കയുടെയും തീരുമാനം. ശേഷം സീരീസുകൾക്കായി തയാറെടുക്കുന്ന വിരാടിനൊപ്പം ന്യൂഇയർ കൂടി ആഘോഷിച്ചശേഷം തന്റെ ചിത്രങ്ങളുടെ തിരക്കിലേക്കു മടങ്ങാനാണ് അനുഷ്ക തീരുമാനിച്ചിരിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories