Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജി പാപ്പൻ ജൂനിയറും സീനിയറും; വൈറലായി ജയസൂര്യയുടെയും മകന്റെയും ഡബ്സ്മാഷ്

Jayasurya ജയസൂര്യയും മകനും

ഒരു മലയോര ഗ്രാമത്തിലെ വടംവലി ടീമിന്റെ ജീവിതത്തെ രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു മിഥുൻ മാനുവൽ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ്. ടീമിന്റെ തലവനായ ഷാജി പാപ്പനും പിള്ളേരും ഒപ്പം വടംവലിക്കു സമ്മാനമായി കിട്ടിയ ആടുമൊക്കെ പ്രായഭേദമന്യേയുള്ള പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന വേളയിൽ ഷാജി പാപ്പനായി തകർത്ത ജയസൂര്യ മകനൊപ്പം ചെയ്ത ഡബ്സ്മാഷ് ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

ആട് ഒരു ഭീകരജീവിയിലെ ഡയലോഗ് തന്നെയാണ് അച്ഛനും മകനും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ''ചത്തുപോയ നിന്റെ ചേട്ടൻ ചെകുത്താൻ ലാസറല്ല, അവന്റപ്പൻ ലൂസിഫർ മാത്തൻ വന്നാലും പാപ്പൻ കപ്പും കൊണ്ടേ പോകത്തുള്ളു...'' എന്ന ഡയലോഗിനൊപ്പമാണ് ജയസൂര്യയുടെയും മകൻ ആദിയുടെയും അഭിനയം. വിഡിയോയ്ക്കു താഴെ അദ്വൈതിന്റെ അഭിനയമികവിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

അഭിനയ കാര്യത്തിൽ താന്‍ അച്ഛന്റെ വഴിയേ തന്നെയാണെന്ന് നേരത്തെ തെളിയിച്ചയാളാണ് അദ്വൈത്. 'സു സുധീ വാത്മീകം' എ​ന്ന ചിത്രത്തിലും 'ലാൽ ബഹദൂർ ശാസ്ത്രിയിലും' അദ്വൈത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ വൈറലായിരുന്ന 'ഗുഡ്ഡൈ' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനവും എഡിറ്റിങ്ങും അഭിനയവുമൊക്കെ ആദി തന്നെയായിരുന്നു. എന്തായാലും വരുംകാല മലയാള സിനിമാ മേഖലയിലെ മറ്റൊരു താരപുത്രൻ ആയിരിക്കുമോ അദ്വൈത് എന്നു കാത്തിരുന്നു കാണാം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam