Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവിനെപ്പോലും തോൽപിക്കും ലുക്ക്, പുതിയ ചിത്രവും വൈറൽ

Mohanlal മോഹൻ ലാലും മകൻ പ്രണവും

'ഒറ്റ നോട്ടത്തിൽ ചേട്ടനും അനിയനും ആണെന്നല്ലേ േതാന്നൂ, അച്ഛനും മോനുമാണെന്ന് ആരേലും പറയുമോ? '- മോഹൻലാലും മകനും ഒന്നിച്ചുള്ള ചിത്രത്തിനു കീ​ഴെ വന്ന കമന്റുകളിലൊന്നാണിത്. ഞെട്ടിപ്പിക്കും വിധം മേക്കോവർ നടത്തി ഒടിയൻ ലുക്കിലെത്തിയ മോഹൻ ലാൽ നേരത്തെയും ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകൻ പ്രണവിനൊപ്പം നിന്നുള്ള ചിത്രവും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 

മകനൊപ്പം ചേർന്ന് മോഹൻ ലാൽ  വ്യായാമം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ച് മണിക്കൂറുകൾ ആകുംമുമ്പു തന്നെ വൈറലായിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന ഈ മാറ്റത്തിന് ഒരായിരം സല്യൂട്ട് എന്നും ഏറെ പ്രചോദിപ്പിക്കുന്ന ചിത്രമെന്നും ഫോട്ടോയിൽ മുന്നോട്ടു പോകുന്ന ലാലും അദ്ദേഹത്തിന്റെ പ്രായത്തെ പിന്നോട്ടു വലിക്കുന്ന പ്രണവും എന്നൊക്കെ പോകുന്നു കമന്റുകൾ. 

കൊച്ചിയിൽ വച്ചു നടന്ന ഒരു പൊതുപരിപാടിയിൽ ആണ് മോഹൻ ലാൽ ആദ്യമായി ഒടിയൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. നീലടീഷര്‍ട്ടിട്ട് കൂളിങ് ഗ്ലാസും ധരിച്ചെത്തിയ മോഹൻ ലാലിനെ കണ്ട് ആരാധകരെല്ലാം ആർപ്പു വിളിക്കുകയായിരുന്നു, അതിലേറെയും ആ നിശ്ചയദാർഢ്യത്തോടുള്ള അംഗീകാരമായിരുന്നു. പിന്നീട്  സമൂഹമാധ്യമത്തിലൂടെ ക്രിസ്മസ് ന്യൂഇയർ ആശംസകൾ പങ്കുവച്ചപ്പോഴാണ് ആരാധകർ വീണ്ടും അദ്ദേഹത്തിന്റെ പുതിയ ലുക്കിനെ കണ്ടത്. 

എന്തായാലും സിനിമ പുറത്തിറങ്ങും മുമ്പു തന്നെ ലുക്കുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിക്കഴിഞ്ഞിരിക്കുകയാണ് മോഹൻ ലാൽ. യുവത്വം സ്വന്തമാക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്നും ആത്മമർപ്പണവും അതിനായുള്ള പ്രയത്നവും മാത്രം മതിയെന്നും തെളിയിക്കുകയാണ് അദ്ദേഹം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam