Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 രാജ്യങ്ങൾ, 365 ദിവസം ; ആ ചുംബന ചിത്രങ്ങൾക്കു പിന്നിൽ!!

Shyam Anya ശ്യാമും അന്യയും

തു‌ടർച്ചയായ ഓഫീസ് ദിനങ്ങള്‍ നിങ്ങളെ മടുപ്പു പിടിപ്പിക്കുന്നുണ്ടോ? എങ്കിൽ ​എല്ലാം മറന്നൊരു യാത്രയ്ക്കുള്ള സമയമായെന്നു ചുരുക്കം. വീട്ടിലെയും ജോലി സ്ഥലത്തെയും ടെൻഷനുകളെയെല്ലാം കാറ്റിൽ പറത്തി പ്രിയപ്പെട്ടവർക്കൊപ്പം ഒരു യാത്ര ചെയ്താൽ തീരാത്ത പ്രശ്നങ്ങളുണ്ടോ? അങ്ങനെയാണ് അന്യ- ശ്യാം ദമ്പതികളും തങ്ങളുടെ യാത്രകളുടെ കെട്ടഴിച്ചത്. പക്ഷേ സാധാരണ യാത്രകളിൽ നിന്നും ഒരൽപം വ്യത്യസ്തമായിരുന്നു ഇരുവരുടെയും യാത്രകൾ. 

യാത്രകളിൽ ഒഴിവാക്കാത്ത പ്രധാനപ്പെട്ട കാര്യം ഫോട്ടോകൾ തന്നെയായിരുന്നു. എന്നെന്നും ഓർമയിൽ കാത്തു സൂക്ഷിക്കാനുള്ള ആ ചിത്രങ്ങൾ പകർത്തുമ്പോൾ അതിലൊരൽപം വ്യത്യസ്തത കണ്ടെത്താതിരുന്നാലെങ്ങനെ? അങ്ങനെയാണ് ശ്യാമും അന്യയും യാത്രാ ചിത്രങ്ങളെ ചുംബന ചിത്രങ്ങള്‍ കൂടിയാക്കാൻ തീരുമാനിച്ചത്. അതായത് പ്രധാനപ്പെട്ട സ്ഥലങ്ങൾക്കു മുന്നിലെല്ലാം നിന്ന് ചുംബന ചിത്രങ്ങൾ പകർത്തുക. 

365 ദിവസത്തിനിടെ നാൽപതു രാജ്യങ്ങൾ സന്ദർശിച്ച് ചുംബന ചിത്രങ്ങള്‍ പകർത്തി റെക്കോർഡിട്ടിരിക്കുകയാണ് ഈ ദമ്പതികൾ.  ആയിരം കാതങ്ങളിലേക്കുള്ള യാത്ര ചെറുചുംബനത്തോടെ തുടങ്ങുന്നു എന്ന കാപ്ഷനോടെയാണ് ആദ്യചിത്രം പങ്കുവച്ചത്. ഇന്ത്യയിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. സന്ദർശിക്കുന്ന രാജ്യങ്ങളുടെ പ്രധാന സവിശേഷതകളും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിരുന്നു. 

എന്തായാലും യാത്രകൾ ചെയ്യുമ്പോൾ ഇതുപോലെ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്നു പറയുകയാണ് ചിത്രങ്ങൾ കണ്ടവരിലേറെയും. രാജ്യങ്ങൾ സന്ദർശിക്കുന്നതിനൊപ്പം തന്നെ എന്നെന്നും സൂക്ഷിക്കുവാൻ ഈ റൊമാന്റിക് ക്ലിക്കുകളേക്കാൾ മാധുര്യം മറ്റെന്തിനുണ്ട്?..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam