Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൊറർ മൂവി ഷൂട്ടിങ്ങിനിടെ നായികയുടെ ദേഹത്ത് ആത്മാവ്? ഞെട്ടിപ്പിക്കുന്ന വിഡിയോ!

Ghost കംബോഡിയയിൽ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയിൽ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്...

അഭിനയത്തിനിടയ്ക്ക് താരങ്ങൾ കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും തിരികെ വരാൻ സമയമെടുക്കുകയും ചെയ്യുന്നതിന്റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട‌്. വിഷാദ രംഗങ്ങളിലും മറ്റു അഭിനയിക്കുന്നവരിലാണ് ഈ കാര്യം ഏറെയും നടക്കുന്നത്. മാനസികമായി ആരംഗങ്ങളിൽ നിന്നും മുക്തമാകാൻ അവരിൽ പലരും സമയമെ‌ടുക്കുന്നത് സ്വഭാവികം മാത്രം. എന്നാൽ ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തിൽ ആത്മാവു പ്രവേശിച്ചാലോ? വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമെങ്കിലും സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന വിഡിയോ അമ്പരപ്പിക്കുന്നതാണ്. 

കംബോഡിയയിൽ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയിൽ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്. ഒരു മുറിക്കുള്ളിൽ കൂനിക്കൂടിയിരിക്കുന്ന യുവതിെയയും പരിഭ്രാന്തരായി കൂടിനിൽക്കുന്ന ഏതാനുംപേരെയും കാണാം. അസാധാരണമായ വേഷം ധരിച്ചിരിക്കുന്ന പെൺകുട്ടി ചിത്രത്തിൽ പ്രേതത്തെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചെയ്യുന്നയാളായിരുന്നു. എന്നാൽ ചിത്രീകരണത്തിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ യഥാർഥ ആത്മാവു കയറിയെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവരുടെ വാദം. 

ചിത്രീകരണം നടക്കുന്നതിനിടെ പ്രേതമായി അഭിനയിക്കുന്ന യുവതി മറ്റൊരു നടിയെ ലോഹക്കമ്പി ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞു മുറുക്കിയെന്നും ഇതുകണ്ടതോടെ ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായെന്നുമാണ് ദൃക്സാക്ഷികളുടെ വാദം. ക്രൂവിലെ അംഗങ്ങളിലൊരാൾ തന്നെയാണ് വി‍ഡിയോ യഥാർഥാണെന്നു പറഞ്ഞ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഞങ്ങളുടെ ഷൂട്ടിങ് സെറ്റിൽ സംഭവിച്ച അപ്രതീക്ഷിത അനുഭവം എന്നു പറഞ്ഞായിരുന്നു വിഡിയോ പങ്കുവച്ചത്. ഷൂട്ടിനിടയിൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

എന്നാൽ വിഡിയോ എത്രമാത്രം വിശ്വസനീയമാണെന്നതും വ്യക്തമല്ല. സിനിമയ്ക്കു കൂടുതൽ പ്രചാരം കിട്ടുന്നതിനായി അണിയറ പ്രവർത്തകർ തന്നെ ചെയ്ത പ്രാങ്ക് വിഡിയോ ആകാം ഇതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും പ്രേത സിനിമകളുടെ ആരാധകർക്ക് ഈ വിഡിയോയും ഒരു കൗതുകമായിരിക്കുകയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam