Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയുടെ മേരിക്കുട്ടി സൂപ്പറാ, വിഡിയോ

Jayasurya ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ജയസൂര്യ

ജയസൂര്യ എന്ന നടന്റെ വളർച്ച വാക്കുകൾക്കതീതമാണ്, വൈവിധ്യമായ വേഷങ്ങളിലൂടെ ഓരോതവണയും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ഗെറ്റപ്പാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇതുവരെ വന്നതുപോലെയല്ല ഇത്തവണ ഒരൽപം വ്യത്യസ്ത റോളിലാണ് താരം എത്തുന്നത്. സ്ത്രീവേഷത്തിൽ ആരാധകരിലേക്കെത്തുന്ന താരം ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രമായാണ് പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്.

കറുത്ത വട്ടപ്പൊട്ടിട്ട് കൺമഷിയെഴുതി, കമ്മലും മാലയുമിട്ട് അസ്സൽ സുന്ദരിയായാണ് ജയസൂര്യയുടെ വരവ്. മുടി ബോബ് െചയ്ത ലുക്കിലുള്ള മേരിക്കുട്ടി അല്‍പം സ്റ്റൈലിഷുമാണ്. ചിത്രത്തിനു വേണ്ടി ജയസൂര്യ കാതുകുത്തിയ കാര്യം നേരത്തെ വാർത്തയായിരുന്നു.

സമൂഹമാധ്യമം വഴിയാണ് തന്റെ പുതിയ ഭാവപ്പകർച്ച ജയസൂര്യ ആദ്യം ആരാധകരിൽ എത്തിച്ചത്. നെയിൽ പോളിഷിട്ട കൈവിരലുകളുടെ ചിത്രം 'മേരിക്കുട്ടിയുടെ കൈവിരലുകൾ' എന്ന കാപ്ഷനോടെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു ജയസൂര്യ. അപ്പോൾ മുതൽ താരത്തിന്റെ മേക്കോവറിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

അവന്റെ കഥ, അവളുടെയും എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ട്രാൻസ്ജെൻഡർ കഥയാകും പറയാൻ ഉദ്ദേശിക്കുന്നതെന്നാണ് ടീസറിൽ നിന്നു വ്യക്തമാകുന്നത്. എന്തായാലും ജയസൂര്യയുടെ മേക്കോവറിനെ ഇപ്പോൾ തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നുറപ്പാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam