Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ആ നഗ്നചിത്രങ്ങൾ ഡിലീറ്റ് ചെയ്യൂ, എനിക്കു സ്കിസോഫ്രീനിയയാണ് '

Obscene Message Representative Image

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചു ചർച്ച ചെയ്യാത്ത ഒരുദിനംപോലും ക‌ടന്നുപോകുന്നില്ല. വീടിന്നകങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുവേദികളിലുമൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നവരുണ്ട്. തങ്ങൾക്കെതിരെ നടന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞുകൊണ്ടു സ്ത്രീകൾ തുടക്കമിട്ട മീ ടൂ മൂവ്മെന്റും ഏറെ സ്വീകാര്യത നേടിയിരുന്നു. എന്നിട്ടും തരംകിട്ടിയാൽ സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കു കുറവൊന്നുമില്ലെന്നു തെളിയിക്കുന്നൊരു വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

ഇസ്ലാമാബാദ് സ്വദേശിയായൊരു യുവതി തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ ട്വീറ്റുകളോേരാന്നായി പരസ്യമാക്കിയപ്പോൾ തടിതപ്പാൻ അയാൾ കണ്ടെത്തിയ മാർഗമാണ് ഞെട്ടിക്കുന്നത്. താനയച്ച മോശം മെസേജുകളെല്ലാം ഡിലീറ്റ് ചെയ്യൂ മാപ്പു ചോദിക്കൂ എന്നാണ് അതിൽ ആദ്യത്തേത്. താനയച്ച നഗ്നചിത്രങ്ങളും ഡിലീറ്റ് ചെയ്യണമെന്നും തനിക്കൊരു കുടുംബമുണ്ടെന്നും അഭ്യര്‍ഥിക്കുന്ന മറ്റൊരു ട്വീറ്റും കാണാം.

ഇതിലൊന്നും യുവതി വീണില്ലെന്നു ബോധ്യം വന്നതോടെ കക്ഷി വീണ്ടും ചുവടുമാറിക്കളിച്ചു. ആ മെസേജുകളെല്ലാം താന്‍ അബദ്ധത്തിൽ അയച്ചതാണെന്നും യുവതിയാണെന്നു കരുതിയല്ലെന്നും പറയുന്നു. അവ പരസ്യമാക്കരുതെന്നും താൻ എന്തു വേണമെങ്കിലും ചെയ്യാം എന്നും കക്ഷി പറയുന്നുണ്ട്. താനയച്ച മെസേജുകൾ ‍ഡിലീറ്റ് ചെയ്യുമോ അതോ താൻ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യണോ എന്ന മെസേജും കാണാം. 

എന്നാൽ ഇത്രയൊക്കെ കേണപേക്ഷിച്ചിട്ടും യുവതിക്കു കുലുക്കമില്ലെന്നു തോന്നിയതോടെയാണ് ആ മഹാൻ തന്റെ അവസാനത്തെ അ‌ടവു പുറത്തെ‌ടുത്തത്. താൻ പൂർണ ആരോഗ്യവാനല്ലെന്നും രോഗം കാരണമാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും പറഞ്ഞുകൊണ്ടുള്ള മെസേജായിരുന്നു അത്. താൻ സ്കിസോഫ്രീനിയയ്ക്ക് അടിമപ്പെട്ടയാളാണെന്നും അതുകൊണ്ടാണ് അറിയാതെ സ്ത്രീകള്‍ക്ക് മോശം മെസേജുകൾ അയക്കുന്നതെന്നും യുവതിയോടു പറയുന്നു. തീർന്നില്ല അവയുടെ സ്ക്രീൻഷോട്ടുകൾ ദയവുചെയ്തു പുറത്തുവിടരുതെന്നും തന്റെ മാനസിക പ്രശ്നം മൂലമാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും അയാൾ വ്യക്തമാക്കുന്നു. ഒപ്പം യുവതി സൈക്കോളജിസ്റ്റ് ആയതുകൊണ്ടു തന്നെ ഇതൊക്കെ മനസ്സിലാക്കാമല്ലോ എന്നൊരു മെസേജും. 

സെയ്ൻഷിസോ എന്ന ട്വിറ്റർ യൂസർ അയച്ചയാളുടെ പേരു വ്യക്തമാക്കാതെ പരസ്യമാക്കിയ ഈ ട്വീറ്റുകളെല്ലാം ഓൺലൈൻ ലോകത്തു വൈറലായിരിക്കുകയാണ്. ഇതു യഥാര്‍ഥത്തിൽ സംഭവിച്ചതാണെങ്കിൽ യുവതി അതാരാണെന്നു വ്യക്തമാക്കേണ്ടിയിരുന്നുവെന്നും ഇനിയൊരു പെൺകുട്ടി ഇത്തരം അനുഭവങ്ങൾക്കിരയാകരുതെന്നും പറഞ്ഞു പലരും കമന്റ് ചെയ്യുന്നുണ്ട്. ഒപ്പം തന്റെ അഭിമാനം സംരക്ഷിക്കാനായി ചെയ്ത തെറ്റുകളെക്കുറിച്ചു വ്യാകുലപ്പെടാതെ അവ പരസ്യമാകുമോ എന്നു ഭയന്നിരിക്കുന്ന യുവാവിനും ട്രോളോടു ട്രോളാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam