Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആരെങ്കിലും ഇവർക്ക് വസ്ത്രം വാങ്ങി ക്കൊടുക്കൂ' വിരുഷ്കയ്ക്ക് ട്രോൾ  

Virat and Anushka

ക്രിക്കറ്റ്–ബോളിവുഡ് താരങ്ങളുടെ പ്രണയവും വിരഹവും അവരുടെ ജീവിതരീതിയുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും വലിയ വാർത്തകളാണ്. താരങ്ങളുടെ ജീവിതത്തിൽ ഒളികണ്ണുമായെത്തുന്ന പാപ്പരാസികൾ ചില അവസരങ്ങളിൽ താരങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്.

ആരാധകരുടെ പ്രിയപ്പെട്ട ഇണക്കുരുവികളായ വിരാട്–അനുഷ്ക ജോഡികൾക്കു പിന്നാലെയും പലപ്പോഴും പാപ്പരാസികൾ വട്ടമിട്ടു പറക്കാറുണ്ട്. ഇരുവരുടെയും പ്രണയ നിമിഷങ്ങളും കറക്കവുമെല്ലാം വലിയ വാർത്തകളായിട്ടുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയ്ക്കു പിന്നാലെയാണ് ഇരുവരുടെയും ആരാധകരിപ്പോൾ. പ്രണയത്തോടൊപ്പം പരസ്പര ഇഷ്ടങ്ങളും പങ്കുവച്ച് പൊതു ഇടത്തിൽ ഇരുവരും പ്രത്യക്ഷപ്പെട്ടതാണ് പുതിയ വാർത്തകൾക്ക് ആധാരം.

സംഗതി എന്താണെന്നല്ലേ? ഒരാൾ മറ്റൊരാളുടെ വസ്ത്രമണിഞ്ഞ് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടിടത്താണ് പാപ്പരാസികളുടെ കണ്ണുടക്കിയത്. എയർപോർട്ടിൽ, ജിമ്മിൽ, ഷൂട്ടിംഗ് സെറ്റിൽ അങ്ങനെ പല സ്ഥലത്തും വിരാട് പല അവസരങ്ങളിലും അണിഞ്ഞ വസ്ത്രമണിഞ്ഞ് അനുഷ്‌കയെയും അനുഷ്കയുടെ വേഷങ്ങളിട്ട് വിരാടിനെയും പലപ്പോഴും കണ്ടിട്ടുണ്ട്.

ഇതു കാണേണ്ട താമസം, ആരാധകർ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു. `ഇതെന്തായിത് ഇവർക്ക് വേറെ വസ്്ത്രങ്ങളൊന്നുമില്ലേ?, ഈ ദമ്പതികൾക്ക് വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ` എന്നു തുടങ്ങി രസികൻ കമന്റുകളുമായി ആരാധകർ `വിരുഷ്ക്കയ്ക്ക്` പിന്നാലെ കൂടിയിട്ടുണ്ട്.

അതേസമയം കളിയാക്കലുകൾ മാത്രമല്ല, വസ്ത്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന ഇരുവരും മാതൃക ദമ്പതികളാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഇരുവരുടെയും വസ്ത്രധാരണത്തിനൊപ്പം ഡ്രസ് എക്സ്ചേഞ്ചും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.