Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരച്ഛന്റെ ഗർഭകാല ഫോട്ടോഷൂട്ട് ! ചിത്രങ്ങൾ വൈറൽ

Maternity Photoshoot

തലക്കെട്ട് കണ്ടു ഞെട്ടിയോ ? സംശയം വേണ്ട നിങ്ങൾ ഞെട്ടിക്കാണും. തീർച്ചയായും ഞെട്ടുക തന്നെ വേണം, ഒരു പുരുഷന്റെ ഗർഭകാല ഫോട്ടോഷൂട്ട്, അതെങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് യുകെ സ്വദേശിയായ ക്രിസ് നൽകുന്നത്. പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകളും പ്രെഗ്‌നൻസി ഫോട്ടോ ഷൂട്ടുകളും ഒക്കെ വൈറൽ ആകുന്ന ഈ കാലത്ത് തന്റെ ഗർഭിണിയായ ഭാര്യയെ വച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യാൻ ഫോട്ടോഗ്രാഫർ ആയ ഭർത്താവ് ആഗ്രഹിച്ചാൽ അതിൽ എന്താണ് തെറ്റ് ? 

maternity-photoshoot3

അത് മാത്രമാണ് ക്രിസും ആഗ്രഹിച്ചത്. രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണു ക്രിസിന്റെ ഭാര്യ ഗർഭിണിയാകുന്നത്. കാത്തിരിപ്പിനൊടുവിൽ ഉണ്ണി പിറക്കാൻ പോകുന്ന സന്തോഷം ക്രീസിന്. ഭാര്യയുടെ വയർ വലുതാകാൻ തുടങ്ങിയതോടെ ക്രിസ് തന്റെ ആഗ്രഹം അറിയിച്ചു. നമ്മുടെ മകന്റെ വരവ് അറിയിച്ചുകൊണ്ട് എനിക്ക് ഒരു ഫോട്ടോഷൂട്ട് നടത്തണം. 

maternity-photoshoot1

വളരെ ന്യായമായ ആവശ്യമാണ് ക്രിസ് മുന്നോട്ട് വച്ചത്. എന്നാൽ സ്വതവേ നാണക്കാരിയായ ഭാര്യയ്ക്ക് ഈ അവസ്ഥയിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവർ പിന്മാറി. ഫോട്ടോഷൂട്ട് തനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞു. ഭാര്യയുടെ മറുപടി ഏറെ വിഷമിപ്പിച്ചുവെങ്കിലും ക്രിസ് പ്രതീക്ഷ കൈവിടാതെ ഭാര്യയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 

എന്നാൽ ഭാര്യ തന്റെ അഭിപ്രായത്തിൽ നിന്നും തെല്ലും മാറിയില്ല. അതോടെ ക്രിസ് ആകെ നിരാശനായി. തന്റെ വിഷമം ക്രിസ് ഏറ്റവും അടുത്ത സുഹൃത്തിനോട് പങ്കുവച്ചു. ഭാര്യക്ക് പറ്റില്ലെങ്കിൽ പകരം നിനക്ക് ഒരു ഗർഭകാല ഷൂട്ട് നടത്തിക്കൂടേ എന്നായിരുന്നു സുഹൃത്ത് തിരിച്ചു ചോദിച്ചത്. ആദ്യം അത് കളിയായിട്ട് എടുത്തു എങ്കിലും ക്രിസ് പിന്നീട് ഒന്ന് ആലോചിച്ചപ്പോൾ സംഗതി ശരിയാണ് എന്ന് തോന്നി.

maternity-photoshoot2

നേരെ സുഹൃത്തിനെയും കൂട്ടി ഷൂട്ട് തുടങ്ങി. ഗർഭം പ്രകടിപ്പിക്കാൻ നല്ലൊരു കുടവയർ സ്വന്തമായി ഉണ്ടായിരുന്നത് കൊണ്ട് രക്ഷയായി. ചെരിഞ്ഞും മറിഞ്ഞും കിടന്നും നിന്നും വയറ് കാണിച്ചും പ്രസവ തീയതി അനൗൺസ് ചെയ്തും ക്രിസ് തന്റെ ഗർഭകാല ഫോട്ടോഷൂട്ട് പൂർത്തിയാക്കി. ഇത്തരത്തിൽ ഗർഭകാല ഫോട്ടോഷൂട്ട് ചെയ്യുന്ന ലോകത്തെ തന്നെ ആദ്യത്തെ പുരുഷനായിരിക്കും ക്രിസ്. 

സംഗതി എന്തായാലും വൈറൽ ആയി. ഫോട്ടോഷോട്ട് കണ്ട് ഭാര്യ പൊട്ടിച്ചിരിച്ചു. ഭാര്യമാരെ സന്തോഷിപ്പിക്കാൻ താല്പര്യമുള്ള എല്ലാ ഭർത്താക്കന്മാരും ഭാര്യമാർ ഗർഭം ധരിച്ചിരിക്കുമ്പോൾ ഉത്തരത്തിൽ ഒരു ഷൂട്ട് നടത്തുന്നത് നല്ലതാണു എന്നാണ് ക്രിസ് പറയുന്നത്. സംഗതി എന്തായാലും കലക്കി.  മിടുക്കനായ തങ്ങളുടെ മകൻ പുറത്തു വരുന്നതും കാത്തിരിക്കുകയാണ് ഈ ദമ്പതിമാർ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.