Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഐശ്വര്യ മകളെ അങ്ങനെ ചുംബിക്കരുതായിരുന്നു'

Aishwarya Rai Bachchan

വിവാദങ്ങൾ െസലിബ്രിറ്റികൾക്ക് അത്ര പുത്തരിയൊന്നുമല്ല. എന്നാൽ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടാലോ? ബിടൗൺ സുന്ദരി ഐശ്വര്യ റായിയും ഇപ്പോൾ ആ അവസ്ഥയിലാണ്. മാതൃദിനത്തിൽ മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിൽ പിന്നെ ഐശ്വര്യക്കു വിമര്‍ശനപ്പെരുമഴയാണ്.

'നിരുപാധികം നിന്നെ സ്നേഹിക്കുന്നു, ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ' എ​ന്ന ക്യാപ്ഷനോടെ ആരാധ്യയുടെ ചുണ്ടിൽ ഉമ്മവച്ചുകൊണ്ടുള്ള ചിത്രമാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. മനോഹരവും അതിലുപരി മാതൃസ്നേഹവും തുളുമ്പുന്ന ചിത്രത്തിനു കീഴിൽ നെഗറ്റീവ് കമന്റുകൾ കൊണ്ടു നിറച്ചിരിക്കുകയാണ് ചിലർ. മകളുടെ ചുണ്ടിൽ ഐശ്വര്യ ചുംബിച്ചതു ശരിയായില്ലെന്നാണ് അവരുടെ വാദം.

''എനിക്കു മറ്റുള്ളവരുടെ കാര്യം അറിയില്ല, പക്ഷേ അഞ്ചോ ആറോ വയസ്സുള്ള മക്കളുടെ ചുണ്ടിൽ ഉമ്മ വെക്കുന്നത് ശരിയായി തോന്നുന്നില്ല'' എന്നാണ് ഒരു കമന്റ്. മകളെ അങ്ങനെ ചുംബിക്കരുതായിരുന്നുവെന്നും ക്യാമറയ്ക്കു മുന്നിലായതുകൊണ്ട് േപാസ് ചെയ്യാൻ പറഞ്ഞ് മകളെ ഫെയ്ക് ആയി വളർത്തുകയാണ് ഐശ്വര്യയെന്നും പറഞ്ഞവരുണ്ട്.

അതിനിടെ ഐശ്വര്യക്കു പിന്തുണയുമായെത്തുന്നവരും കുറവല്ല. അമ്മയുടെയും മകളുടെയും നിഷ്കളങ്കമായ ഈ ചിത്രത്തിനു കീഴെ അസഭ്യം നിറയ്ക്കുന്നവർ മനുഷ്യന്മാരല്ലെന്നും മാതാപിതാക്കളോടും മക്കളോടും അടങ്ങാത്ത വാത്സല്യം ഉള്ളവർക്ക് ഈ ചിത്രത്തിൽ തെറ്റൊന്നും തോന്നില്ലെന്നും അമ്മയുടെയും മകളുടെയും സ്നേഹം വാക്കുകൾക്കതീതമായി വിവരിക്കുന്ന ചിത്രമെന്നുമെല്ലാം പറഞ്ഞ് നിരവധി പേർ പിന്തുണയ്ക്കുന്നുമുണ്ട്. 

കുറ്റപ്പെടുത്തുന്നവരെല്ലാം ഐശ്വര്യയെ കൺമുന്നില്‍ കണ്ടാൽ ഓട്ടോഗ്രാഫിനും സെൽഫിക്കുമായി പായുന്നവരാകുമെന്നു കുറിക്കുകൊള്ളുന്ന മറുപടി നൽകുന്നവരുമുണ്ട്. എന്തായാലും ആഷിനെ ഈ വിമർശനങ്ങളൊന്നും തെല്ലും ബാധിച്ചിട്ടില്ലെന്നു വേണം കരുതാൻ. സ്വന്തം മകളോടുള്ള ഒരമ്മയുടെ വാത്സല്യത്തെപ്പോലും കാമമെന്നു വിശേഷിപ്പിക്കുന്നവരോട് അല്ലെങ്കിലും എന്തു മറുപടി പറയാനാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.