Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന് ഇതിലും വലിയ പിറന്നാൾ സമ്മാനം ഒരാരാധകൻ എങ്ങനെ നൽകും ?

Mohanlal Birthday മോഹൻലാൽ, ദീപേഷ് ബാഹുലേയൻ

അങ്ങനെ മലയാളക്കര ആഘോഷിച്ച പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ കഴിഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് പലവിധത്തിലുള്ള ആശംസകൾ കൊണ്ട് പ്രിയപ്പെട്ട ലാലേട്ടനെ മൂടാനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ. സിനിമയിൽ ആരാധകർ ഒന്നടങ്കം ആഘോഷമാക്കിമാറ്റിയ മറ്റൊരു പിറന്നാൾ മാമാങ്കം ഇല്ല എന്നതിൽ ലാലേട്ടന് അഭിമാനിക്കാം. 

മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ രൂപത്തിലും ഭാവത്തിലും ഹിറ്റ് സിനിമകളുടെ ഡയലോഗ് അവതരിപ്പിച്ചും റൈബാൻ ഗ്ളാസ് വച്ചും ഒക്കെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ലാലേട്ടന് പിറന്നാൾ ആശംസകൾ നൽകി. എന്നാൽ കൂട്ടത്തിൽ ലാലേട്ടനെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ ഭാവാഭിനയം കാഴ്ചവച്ച് പ്രിയപ്പെട്ട നടന് പിറന്നാൾ ആശംസകൾ നൽകിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ ദീപേഷ് ബാഹുലേയൻ. 

ഏറെ ശ്രമകരമായ, ഇന്നുവരെ അധികം ആരും തന്നെ അനുകരിക്കാത്ത കമലദളം എന്ന സിനിമയിലെ ലാലേട്ടനെയാണ് ദീപേഷ് അവതരിപ്പിച്ചിരിക്കുന്നത്. നടന നാട്യ ധർമങ്ങളെക്കുറിച്ച് മാളവിക എന്ന മോനിഷ കഥാപാത്രത്തിനോട് സംസാരിക്കുകയും തുടർന്ന് ആനന്ദ നടനം ആടിനാൾ... എന്ന ഗാനത്തിന് ചുവടു വയ്ക്കുന്നതുമായ മോഹൻലാൽ കഥാപാത്രത്തെയാണ് ലാലേട്ടനുള്ള പിറന്നാൾ സമ്മാനമായി ദീപേഷ് അനുകരിച്ചത്. 

മോഹൻലാൽ അവതരിപ്പിച്ച നൃത്തം പോലും ചുവടു വ്യത്യാസമോ പിഴവോ കൂടാതെ ദീപേഷ് അനുകരിച്ചു എന്നിടത്താണ് ഈ ആരാധകന് മോഹൻലാലിനോടുള്ള സ്നേഹം എത്ര ആഴത്തിലാണ് എന്ന് മനസിലാക്കുന്നത്. ഏറെ ശ്രമകരമായ ആ നൃത്ത ചുവടുകൾ ലാലേട്ടൻ അവതരിപ്പിച്ചപ്പോൾ കണ്ട അതെ അത്ഭുതത്തോടെ തന്നെ ആരും ദീപേഷിന്റെ അവതരണവും നോക്കി നിന്നു പോകും. 

മോഹൻലാലിൻറെ കടുത്ത ആരാധകനായ ദീപേഷ് അധ്യാപകനാണ്. രണ്ടു മിനിറ്റാണ് വിഡിയോയുടെ ദൈർഘ്യം. ലാലേട്ടൻ ഈ ആരാധകന്റെ പിറന്നാൾ സമ്മാനം കാണാതെ പോകില്ല എന്ന പ്രതീക്ഷയോടെയാണ് ദീപേഷ് തന്റെ വീഡിയോ പങ്കു വച്ചിരിക്കുന്നത് 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories