Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് റിപ്പോര്‍ട്ടിങിനിടെ യുവതിക്ക് ചുംബനം, വിഡിയോ

world-cup-reporter

ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ജർമന്‍ചാനലിലെ മാധ്യമപ്രവർത്തകയെയാണ് ഒരു ഫുട് ബോൾ ആരാധകൻ കടന്നുപിടിച്ച ശേഷം ചുംബിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒപ്പം അനുവാദമില്ലാതെ പെണ്‍കുട്ടിയെ ചുംബിച്ച ആള്‍ക്കെതിരെ പ്രതിഷേധവും ഉയരുന്നു. 

ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജൂയത്തിന്റെ മാറില്‍ കൈവച്ചാണ് ഇയാള്‍ ചുംബിച്ചതെന്നും ദൃശ്യങ്ങള്‍ സഹിതം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാധ്യപ്രവർത്തക ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. സമ്മതമില്ലാതെ സ്വന്തം ശരീരത്തിൽ സ്പർശിച്ചതിനെതിരെയായിരുന്നു അവരുടെ പോസ്റ്റ്. പലപ്പോഴും മാധ്യമപ്രവർത്തകരായ സ്ത്രീകൾ ഇത്തരം ആക്രമണത്തിന് ഇരയാകുന്ന അവസ്ഥയുണ്ടെന്നും അവർ പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam