Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാവെളിച്ചത്തിൽ ആലിയയും രൺബീറും, ചിത്രം വൈറൽ!

aliya and ranbir

ബോളിവുഡ് സിനിമകൾക്ക് പ്രിയപ്പെട്ട പ്രണയരംഗങ്ങളിലൊന്നാണ്, അർധരാത്രിയിൽ കാമുകിയുടെ ബാൽക്കണിയിലെത്തുന്ന കാമുകൻ. അത്തരം സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇന്റർനെറ്റിൽ വൈറൽ. ചിത്രത്തിലുള്ളതാകട്ടെ ബോളിവുഡിന്റെ പുതിയ റൊമാൻസ് കിങ് രൺബീർ കപൂറും ക്യൂട്ട് കാമുകി ആലിയ ഭട്ടും. വീടിന്റെ ബാൽക്കണിയിൽ രൺബീർ ആലിയയ്ക്കൊപ്പം നിൽക്കുന്ന ചിത്രം കാട്ടുതീ പോലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഈ അടുത്തിടയ്ക്കാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം രൺബീർ മാധ്യമങ്ങളിൽ പറഞ്ഞത്. പ്രണയം ഒളിച്ചുവെക്കാതെ പരസ്പരം കൈകോർത്ത് ഇരുവരും പലയിടങ്ങളും എത്തിയിട്ടുമുണ്ട്. ആ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ഈ ക്യൂട്ട് ചിത്രം ശരിക്കും ആരാധകരുടെ മനം കവർന്നു.

aliya-ranbir-mahesh

ഏതായാലും ബോളിവുഡ് സിനിമകളിലെ കാമുക കഥാപാത്രങ്ങളെപ്പോലെ മരത്തിലൂടെ വലിഞ്ഞുകയറിയൊന്നുമല്ല രൺബീർ അലിയയുടെ ബാൽക്കണിയിൽ എത്തിയത്. ഇവരൊടൊപ്പം അലിയയുടെ അച്ഛൻ മഹേഷ് ഭട്ടും ബാൽക്കണിയിലുണ്ടായിരുന്നു. മൂവരും ഒരുമിച്ചുനിൽക്കുന്ന ചിത്രവും വൈറലാണ്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിൽ രൺബീറും അലിയയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. രൺബീറിന്റെ പുതിയ ചിത്രം സഞ്ജുവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. രൺബീറിന്റെ വിവാഹവും അടുത്തുതന്നെയുണ്ടാകുമെന്നാണ് സൂചനകൾ.