Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ്പിട്ട് രൂപം മാറി പെണ്‍കുട്ടി; കയ്യടിച്ച് സോഷ്യൽ മീഡിയ

make-up

മേക്കപ്പിലൂടെ മെയ്ക് ഓവർ നേടുന്ന പെൺകുട്ടിയുടെ വിഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ചൈനക്കാരിയായി ക്വി എന്ന പെണ്‍കുട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അവിശ്വസനീയമായി മെയ്ക് ഓവർ. ക്വി ആരുടേയും സഹായമില്ലാെത നടത്തുന്ന മേക്കപ്പിനൊടുവില്‍ തിരിച്ചറിയാനാകാത്തവിധം മാറി പോകുന്നു. മേക്കപ്പ് ഇടാൻ തുടങ്ങുന്നതിനുമുമ്പുള്ള ആളാണെന്ന വിശ്വസിക്കാൻ പ്രയാസം.

പലതരം ക്രീമുകളും കൺപീലികളും പുരികവുമെല്ലാം ഉപയോഗിച്ചുള്ള ക്വീയുെട മേക്കപ്പിന് സമൂഹമ മാധ്യമങ്ങളിൽ ധാരാളം കാഴ്ചക്കാരെയാണ് ലഭിച്ചത്. ചൈനീസ്  പ്ലാറ്റ്ഫോമിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം മറ്റുള്ള സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വിഡിയോ ഇതുവരെ ഒൻപതു മില്യൺ ആളുകൾ കണ്ടു.