Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയെ അറിയില്ലെന്ന് ഋഷി കപൂർ; ആരാധകർ കലിപ്പിൽ

rishi-sreedevi-ed

പഴയ ഒരു സിനിമയിലെ, നടി ശ്രീദേവിക്കൊപ്പമുള്ള തന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കു വച്ച് മുൻ ബോളിവുഡ് ഹീറോ ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ. ട്വീറ്റ് കണ്ടവർ ഞെട്ടി. ഋഷി കപൂറിന് ശ്രീദേവിയെ മനസ്സിലായില്ലേ ?പിന്നെ അമാന്തിച്ചില്ല ട്രോൾ മഴ തുടങ്ങി. അതിപ്പോഴും തുടരുന്നു.

ഋഷി കപൂറും അന്തരിച്ച നടി ശ്രീദേവിയും ധാരാളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. 90 കളില്‍ ബോളിവുഡിന്റെ പ്രിയതാരങ്ങളായിരുന്നു ഇവർ. ‘ചാന്ദ്നി’, ‘നഗിന’ തുടങ്ങി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിൽ പിറന്നു. ആ ഋഷികപൂര്‍ ഇപ്പോള്‍ ശ്രീദേവിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ആരാധകര്‍ സഹിക്കുമോ.

ശ്രീദേവിയെ തങ്ങള്‍ക്ക് മനസിലായി എന്നാല്‍ കൂടെയുള്ള നടനെയാണ് മനസിലാകാത്തതെന്ന് ഒരു ആരാധകൻ പറഞ്ഞപ്പോള്‍, നിങ്ങള്‍ തിരിച്ചറിയാതെ പോയ നടി ഇന്ത്യയില്‍ മുഴുവന്‍ പ്രശസ്തയാണെന്നും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ക്ക് അവരെ അറിയാമെന്നുമായിരുന്നു മറ്റൊരാൾ പറഞ്ഞത്.

സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ശ്രീദേവിയും ഋഷി കപൂറും നല്ല സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ഏറെ വേദനിച്ചവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. ‘നിലാവട്ടമില്ലാത്ത രാത്രികളാണ് ഇനിയങ്ങോട്ട്! ചാന്ദ്നി എന്നെന്നേക്കുമായി പോയി,’ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.