Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കുമായുള്ള ബന്ധം അറിയാൻ നടക്കുന്നവർക്ക് പ്രിയങ്കയുടെ മറുപടി

priyanka-nick

ബോളിവുഡിലെ ചൂടൻ താരമാണ് പ്രിയങ്ക. കാര്യങ്ങൾ മുഖത്തു നോക്കി സംസാരിക്കാൻ തന്റേടമുള്ള താരമായാണ് പ്രിയങ്കയെ ബി–ടൗൺ കാണുന്നതും. സമീപകാലത്തായി പ്രിയങ്കയെ വിടാതെ പിൻതുടരുകയാണ് പാപ്പരാസികള്‍. കാരണമോ അമേരിക്കൻ ഗായകൻ നിക്ക് ജൊനാസുമായുള്ള വിവാഹ നിശ്ചയ വാർത്തക‌ള്‍. 

സൽമാൻഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ‘ഭാരതിൽ’ നിന്നും പ്രിയങ്ക പിന്മാറിയിരുന്നു. ഒരു വിശേഷപ്പെട്ട കാരണത്താലാണ് പ്രിയങ്ക പിന്മാറുന്നതെന്നാണ് സംവിധായകൻ അലി അബ്ബാസ് ഇതിനോട് പ്രതികരിച്ചത്. ഇതോടെ നിക്കുമായുള്ള വിവാഹ നിശ്ചയമാണ് വിശേഷപ്പെട്ട കാരണമെന്ന നിലയിൽ ഗോസിപ്പുകൾ ശക്തമായി.

nick-priyanka.jpg.image.784.410

പ്രിയങ്കയും നിക്കും എവിടെ പോയാലും ക്യാമറകൾ പാഞ്ഞെത്തി. ഇവരിൽനിന്നു സ്ഥിരീകരണം ലഭിക്കുമെന്നു കരുതി കാത്തിരിക്കുയായിരുന്നു ആരാധകരും. എന്നാൽ, തന്റെ സ്വകാര്യ വിവരങ്ങൾ അറിയണമെന്ന് ആഗ്രഹിച്ചു ന‌ടക്കുന്നവർക്കു വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസാരിച്ച താരം തന്റെ നിലപാട് വ്യക്തമാക്കി.  

‘‘എന്റെ സ്വകാര്യ ജീവിതം പൊതുസമൂഹത്തിനുള്ളതല്ല. ജീവിതത്തിന്റെ തൊണ്ണൂറ് ശതമാനം പൊതുസമൂഹത്തിന് അറിയാം, പക്ഷേ ബാക്കി പത്തു ശതമാനം എനിക്കുള്ളതാണ്. ഞാനൊരു സ്ത്രീയാണ്, പത്തു ശതമാനം സ്വകാര്യമായി സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്റെ കുടുംബം, സൗഹൃദങ്ങൾ, ബന്ധങ്ങൾ ഇതൊന്നും പ്രതിരോധിക്കുകയോ ആര്‍ക്കെങ്കിലും വ്യക്തമാക്കി കൊടുക്കുകയോ വേണ്ട. കൂടുതൽ വിശദീകരണങ്ങള്‍ ആവശ്യമുള്ളതായി തോന്നുന്നില്ല,’’ പ്രിയങ്ക പറഞ്ഞു.  

priyanka-nick

ഹോളിവുഡിലെ പ്രസിദ്ധനായ‌ ഗായകനാണ് ഇരുപത്തഞ്ചുകാരന്‍ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് മുപ്പത്തഞ്ചുകാരി പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവിധ വേദികളിൽ  ഒരുമിച്ചു വരാൻ തുടങ്ങിയതോടെ ഇവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.

ഇന്ത്യയിലെത്തി വിമാനതാവളത്തിൽ നിന്നും കൈകേർത്തു പിടിച്ച്  പ്രിയങ്കയും നിക്കും പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ശക്തമായി. പിന്നീട് പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം നിക്ക് ഗോവയിൽ അവധിക്കാലം ആഘോഷിച്ചിരുന്നു.