Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ പ്രസവിക്കുന്നത് പ്രേതക്കുഞ്ഞിനെ’: ബ്രിട്ടീഷ് യുവതി

ghost

സാധാരണക്കാർക്കു കേട്ടാൽ വട്ടു പിടിക്കുന്ന പ്രേത കഥകളുമായി ഒരു ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തലുകൾ. താൻ പ്രേതങ്ങളുമായി സഹവസിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇവർ, ഒരു പ്രേതക്കുഞ്ഞിനെ പ്രസവിക്കുവാനുള്ള തയാറെടുപ്പിലാണ്!. ബ്രിസ്റ്റോളുകാരിയായ അമെയ്തിസ്റ്റ് റിയലം എന്ന സ്പിരിച്വൽ ഗൈഡൻസ് പരിശീലകയാണ് ‘കഥാനായിക’. 

വർഷങ്ങളായി പുരുഷൻമാരുമായി ബന്ധമില്ലാത്ത ഈ മുപ്പതുകാരി 11 വർഷമായി 20 വ്യത്യസ്ത പ്രേതങ്ങളുമായി അടുത്തിട പഴകുന്നതായാണ് ഓസ്‌ട്രേലിയൻ വെബ്‌സൈറ്റായ ന്യൂ ഐഡിയയോട് പറഞ്ഞത്.

ആറു മാസമായി ഓസ്‌ട്രേലിയക്കാരനായ പ്രേതവുമായാണ് കൂട്ട്. ഇരുവരും അഗാധ അടുപ്പത്തിലാണെന്നും ഒരു പ്രേതക്കുഞ്ഞിനെ പ്രസവിക്കാനാണ് പരിപാടിയെന്നും യുവതി പറയുന്നു. ഓസ്‌ട്രേലിയൻ യാത്രയിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടെയാണ് പുതിയ കൂട്ടുകാരന്റെ സാന്നിധ്യം അറിഞ്ഞതത്രേ.

പ്രേതത്തെ അറിയാനും ആശയ വിനിമയം നടത്താനും കഴിയുമെങ്കിലും തനിക്ക് കാണാൻ സാധിക്കില്ലെന്ന് റിയലം പറയുന്നു. തിരിച്ച് ബ്രിട്ടനിലേക്കുള്ള യാത്രയിൽ പുതിയ പ്രേതവും അനുഗമിക്കുകയായിരുന്നു. മുൻപ് ബന്ധമുണ്ടായവരിൽനിന്നെല്ലാം സ്‌പെഷലായതിനാലാണ് താൻ ഈ പ്രേതത്തിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതെന്നും ഇവർ പറയുന്നു.

11 വർഷം മുൻപാണ് മനുഷ്യന്മാരുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് യുവതി പറയുന്നു. അന്നത്തെ കാമുകൻ ഒരു ദിവസം പ്രേതവുമായുള്ള ഇടപാട് കണ്ടെന്നും അതോടെ ബന്ധം മുറിഞ്ഞെന്നുമാണ് യുവതിയുടെ അവകാശ വാദം. അതിൽപിന്നെ പ്രേതങ്ങളുമായേ കൂട്ടുള്ളൂ. അങ്ങനെയാണ് 20 പ്രേതങ്ങൾ യുവതിയുടെ ജീവിതത്തിലേക്കു കടന്നു വന്നത്. ഇത്തവണ ഇവർ ഗൗരവത്തിൽ തന്നെയാണ്. എങ്ങനെ മനുഷ്യസ്ത്രീക്ക് പ്രേതക്കുഞ്ഞുങ്ങളെ പ്രസവിക്കാമെന്നതിൽ വലിയ പഠനം നടത്തുകയാണ്, പ്രതീക്ഷ കൈവിടാതെ റിയലം. ബ്രിട്ടീഷ് മാധ്യമങ്ങൾ ഏതായാലും പിറകെയുണ്ട്.