Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വക ഒരു ലക്ഷം

thechikotukavu-ramachandran

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗജവീരൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ പേരിൽ ഒരു ലക്ഷം രൂപ നൽകി തൃശൂർ തെച്ചിക്കോട്ടുകാവ് ദേവസ്വം. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി രാമചന്ദ്രനു ലഭിച്ച ഏക്കത്തുകയില്‍ നിന്നുമാണ് ദേവസ്വം തുക നൽകിയത്. അതുകൊണ്ടു തന്നെ തുക രാമചന്ദ്രന്റെ പേരില്‍ തുക കൈമാറാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു.

രാമചന്ദ്രന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതു കയ്യടികളോടൊയാണ് ആനപ്രേമികൾ സ്വാഗതം ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗജവീരന്മാരിൽ മുൻപനാണ് രാമചന്ദ്രൻ. ഓരോ ഉത്സവക്കാലത്തും രാമചന്ദ്രനെ കാണാന്‍ മാത്രമായി പൂരപറമ്പിലേക്കു വരുന്ന ആനപ്രേമികളുണ്ട്. തലപ്പൊക്കത്തിലും സൗമ്യതയിലും പേരുകേട്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇനി പ്രളയക്കെടുതിയിൽ നൽകിയ സഹായത്തിന്റെ പേരിലും ഓർമിക്കപ്പെടും.

സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ 20,000 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 30,000 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണുളളത്. പ്രളയക്കടുതിയില്‍ സംസ്ഥാനത്ത് 8316 കോടിയുടെ‌ നഷ്ടമുണ്ടായാണ് കണക്ക്. ചരിത്രത്തിലാദ്യമായി 27 അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യവും ഉണ്ടായി. സർക്കാരിന്റെ നേത‍ത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.