Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താഴെ പ്രളയമായി പുഴ; മുകളിൽ പിഞ്ചുകുഞ്ഞുമായി കയറില്‍; ചങ്കിടിപ്പിക്കും ഈ വിഡിയോ

baby-flood

കേരളത്തിനു പുറമേ പ്രളയക്കെടുതി അനുഭവിക്കുകയാണ് കര്‍ണാടകയും കൂർഗും. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് രക്ഷാപ്രവർത്തകർ. കുടകിൽ സ്വജീവൻ അപകടത്തിലാക്കി പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പുഴയുടെ അക്കരെ നിന്ന് കയറില്‍ തൂങ്ങി അതിസാഹസികമായാണ് ഇയാള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കയറിൽ സ്വയം ബന്ധിച്ചായിരുന്നു രക്ഷാപ്രവർത്തകന്‍റെ സാഹസം. പുഴ കര കവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അക്കരെ കുടുങ്ങിയ കുടുംബത്തോടൊപ്പം രണ്ട് വയസ്സുള്ള കുഞ്ഞും കുടുങ്ങിപ്പോവുകയായിരുന്നു. 

കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വലിയ നാശനഷ്ടങ്ങളാണ് കുടകിൽ ഉണ്ടായിരിക്കുന്നത്. ഇതുവരെ 15,000 കോടിയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കപ്പെടുന്നത്. മരിച്ചവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.