Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാ ജീവനക്കാരോടൊപ്പം ചുവടുവെച്ച് സണ്ണി; വിഡിയോ വൈറൽ

sunny-leone-dance

ഒരു നൃത്തം കൊണ്ട് വീണ്ടും സോഷ്യൽ ലോകത്ത് താരമാവുകയാണ് സണ്ണി ലിയോൺ. തന്റെ സുരക്ഷാ ജീവനക്കാരോടൊപ്പം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും ചുവടുവെയ്ക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. 

തനിക്ക് സംരക്ഷണം നൽകുന്നതിന് നന്ദി എന്ന തലക്കെട്ടോ‌ടൂ കൂടിയാണ് സമൂഹമാധ്യമായ ഇൻസ്റ്റാഗ്രാമിൽ സണ്ണി ലിയോൺ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള 5 ജീവനക്കാരോടൊപ്പമാണ് സണ്ണിയുടെയും ഭർത്താവിന്റെയും നൃത്തം.

നിലപാടുകളിലും ജീവിതത്തിലും വ്യത്യസ്തത പിൻതുടരുന്ന സണ്ണിലിയോണിന്റെ പുതിയ വിഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.