Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യ മത്സരത്തിൽ സുന്ദരി നൽകിയ ഉത്തരം കേട്ടു പകച്ച് വിധികർത്താക്കൾ

miss-bangladesh

മിസ് വേൾഡ് ബംഗ്ലാദേശ് 2018 മത്സരവേദിയിൽ കൂട്ടചിരിയുണർത്തി സുന്ദരിയുടെ ഉത്തരം. മത്സരാർഥികളുടെ വിഞ്ജാനവും സംസാരശൈലിയും അളക്കുന്ന ചോദ്യോത്തര റൗണ്ടിലാണ് സംഭവം. H2O എന്താണെന്നായിരുന്നു വിധികർത്താക്കളിലൊരാൾ മത്സരാർഥിയോടു ചോദിച്ചത്. എന്നാൽ ഉത്തരമറിയാതെ കുഴങ്ങിയ മത്സരാർഥി ചോദ്യം മനസ്സിലാകാത്തതുപോലെ തിരിച്ചു ചോദിച്ചു. ഇതിനുശേഷം മത്സരാർഥി നിശബ്ദയായിനിന്നു ചിരിച്ചു.

മത്സരാർഥിക്ക് ഉത്തരമറിയില്ലെന്നു മനസ്സിലാക്കിയ വിധികർത്താവ്  H2O വെള്ളമാണെന്നു പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞതുകേട്ടു വിധികർത്താവും കാണികളും അമ്പരന്നുപോയി. ധാക്കയിലെ ധൻമോണ്ടിയിൽ H2O പേരിൽ ഒരു ഭക്ഷണശാല ഉണ്ടെന്നായിരുന്നു സുന്ദരിയുടെ മറുപടി.

സുന്ദരിയുടെ ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മുൻ ലോകസുന്ദരി പ്രിയങ്ക ചോപ്രയും ഇത്തരത്തിൽ ഒരു മണ്ടത്തരം പറഞ്ഞ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ വിജയം കൈവരിച്ച വനിത ആരാണെന്നാണ് കരുതുന്നതെന്ന ചോദ്യത്തിനു മദർ തെരേസ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 1997 ലാണ് മദർ തെരേസ മരിച്ചത്. പക്ഷേ പ്രിയങ്കയോടു ചോദ്യം ചോദിച്ചത് 2000 ലാണ്.