Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയ്ക്ക് അറിയില്ലല്ലോ സ്പീക്കറാണെന്ന്, കുലുക്കി താഴെയിട്ടു; വിഡിയോ

assam-deputy-speaker-fall-from-elephant-viral-video

ആ ഇരിപ്പ് ആനയ്ക്ക് അത്ര പിടിച്ചില്ല, പിന്നെ സ്പീക്കറാണെന്നും നോക്കിയില്ല കുലുക്കി താഴേയിട്ട് ഒറ്റയോട്ടം. അസം നിയമസഭയില്‍ പുതിയ ഡെപ്യൂട്ടി സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലയ്ക്കു സ്വന്തം മണ്ഡലമായ രതാബരിയില്‍ നൽകിയ സ്വീകരണത്തിനിടയാണ് ആനയ്ക്കു കലി കയറിയത്. 

ആനപ്പുറത്തേറി പ്രവര്‍ത്തകര്‍ക്കിടയിലൂടെ നടന്നു സ്വീകരണമേറ്റു വാങ്ങുകയായിരുന്നു മല്ല. അകമ്പടിയായി വാദ്യമേളങ്ങളും ആര്‍പ്പുവിളികളും. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ ബഹളങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച്  ആനയൊന്നു ചൊടിച്ചു. പക്ഷേ ആരും അതു കാര്യമാക്കിയില്ല. എന്നാല്‍ വൈകാതെ ആനയ്ക്കു സഹികെട്ടു. പാപ്പാനേയും മല്ലയെയും കുലുക്കി താഴെ വീഴ്‍ത്തിയ ശേഷം ഒരൊറ്റയോട്ടം. ആനപ്പുറത്തുനിന്നു താഴെ വീണെങ്കിലും കാര്യമായ പരിക്കൊന്നും മല്ലക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.