Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 ലക്ഷം വാങ്ങി സ്റ്റേറ്റ് കാറിൽ; ചിത്രം പങ്കുവെച്ച് നമ്പി നാരായണൻ

nambi-narayanan-share-picture-state-car-journey-victory

മുഖ്യമന്ത്രിയിൽനിന്നു 50 ലക്ഷത്തിന്റെ ചെക്കുവാങ്ങി കേരള സ്റ്റേറ്റ് കാറിൽ വീട്ടില്‍ വന്നിറങ്ങുന്ന ചിത്രം പങ്കുവെച്ച് നമ്പി നാരായണൻ. ചാരക്കേസുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഇൗ തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു നമ്പി നാരായണൻ ഏറ്റുവാങ്ങിയത്. 

‘‘ജീവിതം ഒരു പൂർണവൃത്തമാണ്. 24 വർഷം മുൻപ് ഒരു കുറ്റവാളിയായി പൊലീസ് ജീപ്പിൽ കയറി. വളരെ ദീർഘവും ശക്തി ക്ഷയിപ്പിക്കുന്നതുമായി പോരാട്ടത്തിനൊടുവിൽ വിജയിച്ച് സ്റ്റേറ്റ് കാറിൽ തിരിച്ച് വരുന്നു. പ്രിയപ്പെട്ടവരോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആന്ദകരമാക്കണമെന്നാണ് ആഗ്രഹം, എന്നാൽ ചെയ്തു തീർക്കാൻ ഒരുപാട് ജോലികൾ ബാക്കിയുണ്ട്’’ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. 

സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിൽ നമ്പി നാരായണന് ആശംസകൾ അർപ്പിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. ചിത്രം വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ചാരക്കേസിൽ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ സെപ്റ്റംബർ 14ന് ആണു സുപ്രീംകോടതി ഉത്തരവിട്ടത്.  24 വര്‍ഷം നീണ്ട നിയമയുദ്ധത്തിനാണ് ചാരക്കേസ് സാക്ഷ്യം വഹിച്ചത്.