Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മീ ടു’ പോസ്റ്റിട്ടും പിൻവലിച്ചും ശോഭനാ ജോർജ്

politician-sobhana-george-post-me-to-campaign

വന്‍കോളിളക്കം സൃഷ്ടിച്ച് രാജ്യത്ത് മീ ടു ക്യാംപെയിന്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിന്റെ ചൂട് കേരള രാഷ്ട്രീയത്തിലും പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കൊല്ലം എം.എല്‍.എ മുകേഷിനെതിരായ വെളിപ്പെടുത്തല്‍ വന്‍വിവാദമായി തുടരുന്നതിനിടയിലാണ് ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ഫെയസ്ബുക്കില്‍ മീ ടു എന്ന് പോസ്റ്റ് ചെയ്തത്.

എന്നാല്‍ പോസ്റ്റില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ‘മീടൂ’ എന്ന് എഴുതി ചേദ്യചിഹ്നമിട്ടായിരുന്നു ശോഭന ജോര്‍ജിന്റെ പോസ്റ്റ്. പോസ്റ്റിട്ട് 2 മണിക്കൂറിനുള്ളില്‍ ശോഭന പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.  

പോസ്റ്റിനു താഴെ നിരവധിപേർ കമന്റുകളുമായി എത്തിയിരന്നു. തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ട് കോണ്‍ഗ്രസുകാര്‍ ശോഭനയെ പരിഹസിക്കുന്ന കമന്റുകളാണിട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കമന്‍റുകള്‍ അതിരുവിട്ടതോടെയാണ് ശോഭന പോസ്റ്റ് നീക്കം ചെയ്തത്.