Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രതീക്ഷിത അതിഥിയായി പെരുമ്പാമ്പ്, ഭയന്നു വിറച്ച് ജീവനക്കാര്‍; വിഡിയോ

python

ചൈനയില്‍ നടന്ന ഒരു ബാങ്ക് യോഗത്തിൽ അപ്രതീക്ഷിമായി ഒരു അതിഥി എത്തി. നാനിങ് പട്ടണത്തിലുള്ള ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്ക് യോഗത്തിനിടെയാണ് ജീവനക്കാരെ ഞെട്ടിച്ച സംഭവം നടന്നത്. വളരെ ഗൗരവത്തിൽ ധനകാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ  ഇടയിലേക്ക് പെട്ടെന്നൊരു പെരുമ്പാമ്പ് വീണാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു ഭീകരാവസ്ഥയാണ് ജീവനക്കാർക്കുണ്ടായത്.

ജീവനക്കാർ യോഗം വിളിച്ചു ചേർത്ത മുറിയിലേക്കാണ് അപ്രതീക്ഷിതമാി പെരുമ്പാമ്പ് എത്തിയത്. രണ്ട് നിരകളിലായാണ് ജീവനക്കാർ നിന്നിരുന്നത്. പെട്ടെന്ന് മേൽക്കൂരയുടെ മുകളിൽനിന്നു ജീവനക്കാരുടെ ദേഹത്തേക്ക് പെരുമ്പാമ്പ് വീഴുകയായിരുന്നു. പെരുമ്പാമ്പിനെ കണ്ടതോടെ  പരിഭ്രാന്തരായ ജീവനക്കാർ ഒാടി രക്ഷപ്പെട്ടു. തുടർന്ന് ബാങ്ക് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പിന്നീട് പൊലീസും വനംവകുപ്പ് അധികൃതരും ചേർന്ന് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയക്കുകയായിരുന്നു. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

related stories