Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസ്ഥ ദയനീയമാണ്; ശബരിമലയിൽ നിന്നു പൊലീസുകാരന്റെ കുറിപ്പ്

sabarimala-Protest-police-officer-fb-post

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളിൽ നിയമത്തിനും വിശ്വാസികൾക്കും ഇടയിൽപ്പെട്ട് ബുദ്ധിമുട്ടുകയാണെന്നും അവസ്ഥ ദയനീയമാണെന്നും വ്യക്തമാക്കി പൊലീസുകാരന്റെ കുറിപ്പ് സമൂഹമാധ്യമത്തിൽ. വെള്ളം കുടിക്കാനോ വിശ്രമിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് മുണ്ടക്കയം സ്വദേശിയായ ഷൈജുമോന്‍ എന്ന പൊലീസുകാരൻ കുറിപ്പിൽ പറയുന്നു. 

മരങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് പൊലീസുകാർ വിശ്രമിക്കുന്ന ചിത്രവും ഇതിനൊപ്പം ഷൈജു പങ്കുവെച്ചിട്ടുണ്ട്. നിരവധിപേർ ഇൗ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

പ്രതിഷേധങ്ങളും സംഘർഷസാധ്യതകളും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വൻപൊലീസ് സന്നാഹമാണ് ശബരിമലയിൽ നിലയുറപ്പിച്ചിട്ടുള്ളത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം:

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം.

related stories