Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് കുപ്പി വെള്ളം നൽകിയതിന് ടിപ്പ് ഏഴു ലക്ഷം രൂപ

alaina-got-7-lakhs-tip-for-bottle-water

രണ്ടു കുപ്പി വെള്ളം നൽകിയതിന് കിട്ടിയ ടിപ്പ് 7,37,850 രൂപ. അതായത് 10,000 യുഎസ് ഡോളർ. ടിപ്പ് കിട്ടിയ ഹോട്ടൽ ജീവനക്കാരിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. നോർത്ത് കരോലിനിലാണ് ഈ ഭീമൻ തുക ടിപ്പ് നൽകിയ സംഭവം. ഇതിനെക്കുറിച്ച് അലൈന ക്ലസ്റ്റർ എന്ന ജീവനക്കാരി പറയുന്നത് ഇങ്ങനെ:

രണ്ട് കുപ്പി വെള്ളം മാത്രമേ ഉപഭോക്താവ് ചോദിച്ചുള്ളൂ. അത് നൽകി, അൽപസമയത്തിന് ശേഷം ബിൽ എടുക്കാൻ അദ്ദേഹത്തിന്റെ അടുത്ത് എത്തിയപ്പോഴാണ് ഈ ഭീമൻ തുക, ടിപ്പ് ട്രേയിൽ വെച്ചിരിക്കുന്നത് കണ്ടത്. എന്നെ കബളിപ്പിക്കാനായിരിക്കും ഇതെന്നാണ് കരുതിയത്, അതുകൊണ്ടുതന്നെ എന്താണിത്? എന്നായിരുന്നു പ്രതികരണം. 

ഇത്ര വലിയ ടിപ്പ് നൽകിയ വ്യക്തിയെ ഒരിക്കൽക്കൂടി നോക്കിയപ്പോഴാണ് ആള്‍ ആരാണെന്ന് മനസിലാകുന്നത്. 8.9 മില്ല്യൺ സബ്സ്ക്രൈബേഴ്സുള്ള യൂട്യുബ് ചാനലിന്റെ ഉടമയായ ബീസ്റ്റായിരുന്നു ആ ഉപഭോക്താവ്.തനിക്ക് കൈവന്ന അപ്രതീക്ഷിത ഭാഗ്യത്തിൽ സന്തോഷമുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്നവരുമായി പണം പങ്കിട്ട് എടുക്കാനാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.